This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജപ്പാന്‍ സെഡാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:03, 7 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജപ്പാന്‍ സെഡാര്‍

Japan Cedar

കുപ്രസേസി (Cupressaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു കോണിഫര്‍. ശാസ്ത്രനാമം: ക്രിപ്റ്റോമേറിയ ജാപ്പോനിക്ക (Cryptomeria japonica). പുരാതനകാലം മുതല്ക്കേ ഇവ ജപ്പാനില്‍ ധാരാളമായി നട്ടുവളര്‍ത്തിയിരുന്നു. അതിനാലാണ് ജപ്പാന്‍ സെഡാര്‍ എന്ന പേരു ലഭിച്ചത്. 40 മീറ്ററോളം ഉയരത്തില്‍ വളരുന്നു. പ്രായം കൂടുതലുള്ള ശാഖകള്‍ക്ക് നീളം കൂടുതലുണ്ടായിരിക്കും. മുകളിലേക്ക് വരുന്തോറും ശാഖകള്‍ക്ക് നീളം കുറഞ്ഞുകുറഞ്ഞുവരും. തടിക്ക് സുഗന്ധമുണ്ട്. തൊലിക്ക് ചുവപ്പുകലര്‍ന്ന തവിട്ടുനിറമായിരിക്കും. നാലു കോണുകളോടുകൂടിയ ഇലകള്‍ക്ക് കടുംപച്ചനിറമാണ്.

ആണ്‍ പെണ്‍ പുഷ്പങ്ങള്‍ വെവ്വേറെ ചെടികളിലാണ് ഉണ്ടാവുക. രണ്ടു സെ.മീറ്ററോളം നീളമുള്ള ആണ്‍പുഷ്പങ്ങള്‍ ക്യാറ്റ്കിന്‍ പുഷ്പമഞ്ജരിയായി കാണപ്പെടുന്നു. ഇവ ശാഖാഗ്രങ്ങളില്‍ കൂട്ടമായി വളരുന്നു. ക്യാറ്റ്കിനുകള്‍ ഉണ്ടായശേഷവും ശാഖാഗ്രത്തിന്റെ വളര്‍ച്ച തുടരും. പുഷ്പമഞ്ജരിയുടെ ശല്ക്കങ്ങള്‍ക്കടിഭാഗത്തായി മൂന്നോ അഞ്ചോ പരാഗകോശങ്ങള്‍ കാണപ്പെടുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കോണുകള്‍ക്ക് 2 സെ.മീറ്ററോളം വ്യാസമുണ്ട്. കോണുകളിലെ ബീജാണ്ഡ ധര-ശല്ക്കങ്ങള്‍ക്ക് (Ovuliferous scale) തടി പോലെ കട്ടിയുണ്ട്. വിത്തുകള്‍ വീണുപോയാലും ഇവ നിലനില്ക്കും. രണ്ടു ബീജാണ്ഡങ്ങള്‍ വീതം ഓരോ ബീജാണ്ഡധരശല്ക്കത്തിന്റെ അടിഭാഗത്ത് ഒട്ടിപ്പിടിച്ചിരിക്കും. വിത്തുകള്‍ക്ക് ഒരു സെ.മീറ്ററോളം നീളമുണ്ടായിരിക്കും. വിത്തുകള്‍ പരന്നതും ത്രികോണാകൃതിയിലുള്ളതുമാണ്.

അലങ്കാരച്ചെടിയായും തടിക്കും തണലിനും വേണ്ടിയും ഇവ നട്ടുവളര്‍ത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍