This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടന്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:05, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അടന്ത

കഥകളി സംഗീതത്തിലെ ഒരു താളം. അടന്ത, മുറിയടന്ത, ചെമ്പ, ചെമ്പട, പഞ്ചാരി എന്നിവയാണ് പ്രധാന താളങ്ങള്‍. കര്‍ണാടകസംഗീതത്തിലെ രാഗങ്ങള്‍ക്കും താളങ്ങള്‍ക്കും കഥകളി സംഗീതത്തിലെ രാഗങ്ങളോടും താളങ്ങളോടും സാദൃശ്യമുണ്ട്. കര്‍ണാടകസംഗീതത്തിലെ ഖണ്ഡജാതി അടതാളത്തിന്റെ കേരളീയനാമമാണ് അടന്ത. കേരളീയ താളമേളങ്ങളിലെല്ലാം അടന്തക്കൂറുകള്‍ ധാരാളമായി ആലപിച്ചുവരുന്നു. താളരൂപത്തിനാണ് 'കൂറ്' എന്നു പറയുന്നത്. തായമ്പകയിലെ അടന്തക്കൂറുകള്‍ വിശേഷ പരിഗണന അര്‍ഹിക്കുന്നു.

(വി.എസ്. നമ്പൂതിരിപ്പാട്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍