This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടതാളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:05, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അടതാളം

കര്‍ണാടക സംഗീതത്തില്‍ ഇന്നു പ്രചാരത്തിലിരിക്കുന്ന സപ്തജാതി താളങ്ങളില്‍ ആറാമത്തേത്. ധ്രുവം, മഠ്യം, രൂപകം, ഝംപ, ത്രിപുട, അട, ഏക എന്നിവയാണ് ഈ താളങ്ങള്‍. തിസ്രം, ചതുരശ്രം, ഖണ്ഡം, മിശ്രം, സങ്കീര്‍ണം എന്നിങ്ങനെ ഈ സപ്തതാളങ്ങള്‍ക്ക് ഓരോന്നിനും അയ്യഞ്ചു വകഭേദങ്ങള്‍ വീതം ഉണ്ട്. ഇവ ചേര്‍ന്നാണ് ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ ഇന്നു കൈകാര്യം ചെയ്തുവരുന്ന 35 താളങ്ങള്‍ രൂപംകൊണ്ടിട്ടുള്ളത്. തിസ്രജാതി അടതാളം, ചതുരശ്ര ജാതി അടതാളം എന്നിങ്ങനെ ജാതിഭേദം ചേര്‍ത്ത് അടതാളം പരാമര്‍ശിക്കപ്പെടുമെങ്കിലും 'അടതാളം' എന്നുമാത്രം പറഞ്ഞാല്‍ ഖണ്ഡജാതി അടതാളമാണ് വിവക്ഷിതം. ഇതിന് 14 അക്ഷരങ്ങളാണുള്ളത്. ഈ താളം അംഗവ്യത്യാസങ്ങളോടെ ഹിന്ദുസ്ഥാനി സംഗീതത്തില്‍ 'ജുംര' എന്ന് അറിയപ്പെടുന്നു.

ഭൈരവി, രീതിഗൌള, കല്യാണി, തോടി തുടങ്ങിയ പല പ്രധാന രാഗങ്ങളിലും അടതാള വര്‍ണങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. നടനം ആടിനാര്‍ മുതലായി ഭരതനാട്യവേദിയില്‍ പ്രചുരപ്രചാരത്തിലിരിക്കുന്ന ചില പദങ്ങള്‍ ഇതിനുദാഹരണമാണ്. ചില അഷ്ടപദികളും, തേവാരം, തിരുപ്പുകഴ് തുടങ്ങിയ ഭക്തിഗാനങ്ങളും അടതാളത്തില്‍ ആലപിച്ചുവരുന്നുണ്ട്. നോ: താളം

(വി.എസ്. നമ്പൂതിരിപ്പാട്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9F%E0%B4%A4%E0%B4%BE%E0%B4%B3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍