This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജനരഞ്ജിനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജനരഞ്ജിനി
29-ാമത്തെ മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യമാണ് ഈ രാഗം.
ആ : സരിഗമപധപനിസ
അ : സധപമരിസ
സ, പ എന്നീ സ്വരങ്ങളെക്കൂടാതെ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ച:രി, അം:ഗാ, ശു:മ, ച:ധ, കാ:നി. വക്രസമ്പൂര്‍ണ ഔഡവരാഗം. ഉപാംഗരാഗം. രി, ധ, നി എന്നിവ ജീവസ്വരങ്ങള്‍. ഏതു സമയത്തും പാടാം എന്നുള്ളതുകൊണ്ട് ഇത് ഒരു സാര്‍വകാലിക രാഗമാണ്. ത്യാഗരാജകൃതികളിലൂടെയാണ് ഈ രാഗം പ്രസിദ്ധമായത്. വിടജാലദ്ദരാ, നാടാടിതമാട്ട, സ്മരണേസുഖമു എന്നീ മൂന്നു ത്യാഗരാജകൃതികളാണു പ്രസിദ്ധമായിട്ടുള്ളത്. മഹാവൈദ്യനാഥയ്യര്‍ രചിച്ച പാഹിമാം ശ്രീ രാജരാജേശ്വരി എന്ന കൃതി വളരെ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളതാണ്. ഈ കൃതിക്കു സംഗീതം നല്കിയത് മഹാവൈദ്യനാഥയ്യരുടെ സഹോദരനായ രാമസ്വാമി ശിവനാണ്. നനുബ്രോവരാദാ എന്ന ഒരു കൃതി ശ്യാമശാസ്ത്രികളുടെതായി കാണുന്നുണ്ട്. ദീക്ഷിതര്‍ ഈ രാഗത്തില്‍ കൃതികള്‍ രചിച്ചതായി അറിവില്ല.
ഈ രാഗത്തിന്റെ സഞ്ചാരം-പാ; പമരീ; സരിഗമധ പപമരീസ സധപനീ; സരിഗമപധപനിസധാപ
മപധപനിസരിസ-സരിഗമരിസധ, പമപധപനീ;
സധപമരീ; ഗമധപമരിസധപനീരീസ.
മേല്‍സ്ഥായിയില്‍ മധ്യമത്തിനു മേല്‍ സഞ്ചാരമില്ല (സരിഗമരീസ). കീഴ്സ്ഥായിയില്‍ പഞ്ചമം വരെ സഞ്ചാരമുണ്ട്.
ത്യാഗരാജകൃതികളില്‍ കീഴ്സ്ഥായിയില്‍ പ വരെയും സഞ്ചാരം ഉള്ളപ്പോള്‍ മഹാവൈദ്യനാഥയ്യരുടെ പാഹിമാം ശ്രീരാജരാജേശ്വരി എന്ന കൃതിയില്‍ മധ്യസ്ഥായി നിഷാദത്തിനു താഴെ സഞ്ചാരം കാണുന്നില്ല. പാ, പമരിസാ, ധപപമമരിരിസാ, നിസരിഗമപാ, സാരിഗമപാധപമപധപനീസ പനിസരിസ
രിഗമരിസാ സധപമരീ സരിഗമ (പാഹിമാം)
മൈസൂര്‍ വാസുദേവാചാര്യരുടെ പരിപാഹിമാ എന്ന കൃതിയും എം.ഡി. രാമനാഥന്റെ പദയുഗമു എന്ന കൃതിയും ഈ രാഗത്തിലുണ്ട്.
(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)