This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജഗാര്‍ഡ്, വില്യം (1568 - 1623)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:15, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജഗാര്‍ഡ്, വില്യം (1568 - 1623)

ഇംഗ്ലണ്ടിലെ ആദ്യകാല പുസ്തകപ്രസാധകന്‍. ഷെയ്ക്സ്പിയര്‍ നാടകങ്ങളുടെ പ്രസാധനത്തിലൂടെയാണ് വില്യം ജഗാര്‍ഡ് ശ്രദ്ധേയനാകുന്നത്. 1623-ല്‍ ഷെയ്ക്സ്പിയര്‍ നാടകങ്ങളുടെ പ്രഥമ 'ഫോളിയോ' പതിപ്പ് പ്രസിദ്ധീകരിച്ചു. ഈ പതിപ്പില്‍ ജഗാര്‍ഡ് പ്രസിദ്ധീകരിച്ച ഛായാചിത്രമാണ് ഷെയ്ക്സ്പിയറോട് ഏറ്റവും സാദൃശ്യമുള്ളതെന്ന നിലയില്‍ ഇപ്പോഴും പകര്‍ത്തപ്പെടുന്നത്. ഷെയ്ക്സ്പിയറുടെ ജീവിതകാലത്തു തന്നെ അദ്ദേഹത്തിന്റെ പല കവിതകളും ജഗാര്‍ഡ് പ്രസിദ്ധീകരിച്ചു. ഇതു വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 1610-ല്‍ കാഴ്ചശക്തി നഷ്ടപ്പെട്ടുവെങ്കിലും ജഗാര്‍ഡ് പുസ്തകപ്രസാധനം തുടര്‍ന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍