This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജഗന്നാഥന്‍, കെ.വി. (1906 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:12, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജഗന്നാഥന്‍, കെ.വി. (1906 - )

തമിഴ് ഭാഷാപണ്ഡിതനും പത്രപ്രവര്‍ത്തകനും. കവി, ചെറുകഥാകൃത്ത്, നിരൂപകന്‍, ഗവേഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. 1906-ല്‍ തിരുച്ചിറപ്പള്ളിയിലെ കൃഷ്ണരായപുരത്തു ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എം.എ.; പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടി.

1935 മുതല്‍ കലൈമകള്‍ എന്ന തമിഴ് മാസികയുടെ എഡിറ്ററാണ്. വ്യത്യസ്ത സാഹിത്യശാഖകളിലായി 200-ല്‍പ്പരം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ക്ലാസ്സിക്കല്‍ തമിഴ് സാഹിത്യത്തിലും ശൈവഭക്തി സാഹിത്യത്തിലും അഗാധ പരിജ്ഞാനമുള്ള ഇദ്ദേഹത്തെ 'വാഗീശ കലാനിധി', 'ശൈവഭൂഷണം' തുടങ്ങിയ ബിരുദങ്ങള്‍ നല്കി ആദരിച്ചിട്ടുണ്ട്. തമിഴ് സാഹിത്യത്തിന്റെ പ്രാചീന പാരമ്പര്യത്തെ ആധുനിക ജനതയ്ക്കു ലളിതമായി വിവരിച്ചുകൊടുക്കുന്നതില്‍ ജഗന്നാഥന്‍ നടത്തിയിട്ടുള്ള സേവനം പ്രശംസനീയമാണ്.

മേഘമണ്ഡലം (കവിത, 1955), കലൈങ്ങും ത്യാഗം (ചെറുകഥകള്‍, 1941), തമിഴ്കാപ്പിയങ്ങള്‍ (ഗവേഷണ പ്രബന്ധം, 1955) എന്നിവയാണ് മുഖ്യ കൃതികള്‍. ഇദ്ദേഹത്തിന്റെ വീരര്‍ ഉലകം എന്ന തൂലികാചിത്രസമാഹാരത്തിന് 1961-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പെഴ്സി മക്വീന്‍ സമാഹരിച്ച നാടോടിപ്പാട്ടുകള്‍ ഇദ്ദേഹം എഡിറ്റു ചെയ്തു പ്രകാശിപ്പിച്ചിട്ടുണ്ട് (മാലൈ അരുവി). നാടോടി ഇലക്കിയം (1944), കാഞ്ചിയിലും ഇമ്പം (1949), മച്ചുവീട് (1952) തുടങ്ങിയ നാടോടിസാഹിത്യപഠനങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.

മ്യാന്മര്‍, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തമിഴ് സാഹിത്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍