This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഛിന്നകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:10, 4 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഛിന്നകം

Frustum

ഒരു ഘനരൂപത്തെ മുറിക്കുമ്പോള്‍ രണ്ടു സമാന്തരതലങ്ങള്‍ക്കുള്ളിലുള്ള ഭാഗം. ഒരു കോണിനെ ആധാരത്തിനു സമാന്തരമായി മുറിക്കുമ്പോള്‍ ആധാരത്തിനും സമാന്തരതലത്തിനും ഇടയ്ക്കുള്ള ഭാഗമാണ് കോണിന്റെ ഛിന്നകം. കോണിന്റെ മൊത്തം വ്യാപ്തത്തില്‍ നിന്ന് മുറിച്ചെടുത്ത കോണിന്റെ വ്യാപ്തം കുറച്ചാല്‍ ഛിന്നകത്തിന്റെ വ്യാപ്തം കിട്ടും.

[[ചിത്രം:For016.p

ഛിന്നകത്തിന്റെ സമാന്തരതലങ്ങളുടെ വിസ്തീര്‍ണം A-യും B-യും ഉയരം (സമാന്തര തലങ്ങള്‍ തമ്മിലുള്ള അകലം) h-ഉം ആയാല്‍ അതിന്റെ വ്യാപ്തം, ആണ്. ഇതുപോലെ ഒരു പിരമിഡിന്റെ ആധാരത്തിനു സമാന്തരമായി മുറിച്ചു മാറ്റപ്പെടുമ്പോള്‍ കിട്ടുന്ന കൂര്‍ത്തതല്ലാത്ത ഘനരൂപമാണ് പിരമിഡ്-ഛിന്നകം (Frustum of a pyramid). മുകളില്‍ കൊടുത്ത ഫോര്‍മുല ഉപയോഗിച്ച് പിരമിഡ്-ഛിന്നകത്തിന്റെ വ്യാപ്തം കണക്കാക്കാം. നമ്മുടെ നിത്യോപയോഗ സാധനങ്ങളില്‍ പലതിനും കോണ്‍, പിരമിഡ്, സിലിണ്ടര്‍ ഇവയുടെ ഛിന്നകരൂപമാണുള്ളത്.

(പ്രൊഫ. കെ. ജയചന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9B%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍