This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമലേന്ദു ദാസ്ഗുപ്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:56, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അമലേന്ദു ദാസ്ഗുപ്ത (1904 - 55)

ബംഗാളി കഥാകൃത്തും പ്രബന്ധകാരനും. 1904-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ചു. ഇന്ത്യയുടെ സ്വാതന്ത്യ്രസമരത്തില്‍ സജീവമായി പങ്കെടുക്കുകയും പല പ്രാവശ്യം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. ത്യാഗഭൂയിഷ്ഠമായ ഇദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ ചെറുകഥകളും പ്രബന്ധങ്ങളും രചിക്കുന്നതിനുള്ള പ്രചോദനമായിത്തീര്‍ന്നു. തന്മൂലം ഇദ്ദേഹത്തിന്റെ എല്ലാ കൃതികളിലും മഹത്തായ ജീവിതസന്ദേശങ്ങള്‍ നിറഞ്ഞുനില്ക്കുന്നു. ഡെറ്റിന്യൂ, ബന്ദീര്‍പ്രശ്ന എന്ന കഥാസമാഹരങ്ങളില്‍ ഇദ്ദേഹത്തിന്റെ ത്യാഗോജ്ജ്വലജീവിതം പ്രതിബിംബിക്കുന്നു. അനുവാചകരില്‍ ദേശീയബോധവും ആത്മാഭിമാനവും വികസിപ്പിക്കുവാന്‍ ദാസ്ഗുപ്തയുടെ കഥകള്‍ സഹായകമാണ്. 1955-ല്‍ ഇദ്ദേഹം നിര്യാതനായി .

(സുകുമാര്‍ സെന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍