This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനിപുടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:50, 28 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനിപുടം

Gynoceium

പുഷ്പത്തിലെ സ്ത്രീജനനേന്ദ്രിയം. അണ്ഡാശയം, വര്‍ത്തിക, വര്‍ത്തികാഗ്രം എന്നിങ്ങനെ മൂന്നു പ്രധാന ഭാഗങ്ങളാണ് ജനിപുടത്തിനുള്ളത്. പുഷ്പത്തിന്റെ മധ്യഭാഗത്തായാണ് ജനിപുടം സ്ഥിതിചെയ്യുന്നത്. ജനിയില്‍ ഒന്നോ അതില്‍ക്കൂടുതലോ അണ്ഡപര്‍ണ(carpel)ങ്ങള്‍ അഥവാ മെഗാസ്പോറോഫില്ലുകളുണ്ടാകും. ഒരു ബീജാണ്ഡപര്‍ണം കൊണ്ടുണ്ടായിട്ടുള്ള ജനി ഏകപര്‍ണജനി (monocarpous) അഥവാ ലഘുജനി എന്നറിയപ്പെടുന്നു. അനേകം ജനിപര്‍ണങ്ങള്‍ സംയോജിച്ചുണ്ടാകുന്ന ജനിസംയുക്തപര്‍ണജനി (synarpous) യുമാണ്. ഒരു സംയുക്തജനിയിലെ അണ്ഡപര്‍ണങ്ങളുടെ സംയോജനം വിവിധരീതികളിലായിരിക്കും. ചിലപ്പോള്‍ വര്‍ത്തികയും വര്‍ത്തികാഗ്രവും സ്വതന്ത്രവും അണ്ഡപര്‍ണങ്ങള്‍ യോജിച്ചുമിരിക്കും. വര്‍ത്തികാഗ്രം സ്വതന്ത്രമാണെങ്കില്‍ അതിന്റെ എണ്ണത്തിനോടു തുല്യമായിരിക്കും അണ്ഡപര്‍ണങ്ങളുടെയും അണ്ഡാശയ അറകളുടെയും എണ്ണം. പരസ്പരം യോജിക്കാതെ സ്വതന്ത്രമായ അനേകം ജനിപര്‍ണങ്ങള്‍ ഒരേ പുഷ്പത്തില്‍ കാണപ്പെടുന്നതാണ് വിയുക്തപര്‍ണ(apocarpous)ജനി.

ബീജാണ്ഡപര്‍ണം വളരെ ലഘുവോ സങ്കീര്‍ണാവസ്ഥയിലുള്ളതോ ആവാം. ഇത് ഉര്‍വര ഭാഗങ്ങളെ (fertile parts)ന്നോ മധ്യഭാഗങ്ങളെന്നോ വ്യത്യാസമില്ലാത്തതായിരിക്കും. ബീജാണ്ഡപര്‍ണത്തിന്റെ വക്കുകള്‍ കൂടിച്ചേര്‍ന്ന് അടയുന്നതോടെ ലോമിലമായ സിരകളും കൂടിച്ചേര്‍ന്ന് ഒരു വര്‍ത്തികാഗ്രം ഉണ്ടായിത്തീരുന്നു. ഇങ്ങനെ രൂപം പ്രാപിച്ച വര്‍ത്തികാഗ്രം രണ്ടുപാളികളായി (two lobbed) കാണപ്പെടുന്നു. നീളം കൂടിയ വര്‍ത്തികകള്‍ ആദിമ സ്വഭാവത്തെയാണ് കാണിക്കുന്നത്. ബീജാണ്ഡപര്‍ണത്തിന്റെ അടയല്‍, ഘടനാപരമായി പറഞ്ഞാല്‍ ഫലകത്തിന്റെ പാര്‍ശ്വങ്ങള്‍ മുകളിലേക്കു തിരിഞ്ഞ് വക്കുകളുടെ ഉപരിതലം അഭ്യക്ഷമായി (adaxially) ഒന്നിച്ചുവന്ന് പൂര്‍ണമായിത്തന്നെ സംയോജിച്ചാണുണ്ടാവുക. കേസരത്തെ പോലെതന്നെ ബീജാണ്ഡപര്‍ണങ്ങളും ആദിമമായി ഫലകരൂപ(laminas)മായിരുന്ന ഉപാംഗമാണ്. സ്ഥാനം, വിന്യാസം, സംവഹന കലയുമായുള്ള ബന്ധങ്ങള്‍, ആന്തരികഘടന, മെരിസ്റ്റമിക കലകള്‍ എന്നിവയില്‍ ബീജാണ്ഡപര്‍ണങ്ങള്‍ക്ക് കാണ്ഡവുമായുള്ള ബന്ധം ഇലകളുടേതുപോലെ തന്നെ ആയിരിക്കും. സ്ഥൂലസ്പോറോഗോണങ്ങള്‍ എപ്പോഴും അഭ്യക്ഷഭാഗത്തായിരിക്കും സ്ഥിതി ചെയ്യുക. ബീജാണ്ഡപര്‍ണത്തില്‍ പത്രഫലകത്തിന്റെ വശങ്ങള്‍ അഭ്യക്ഷമായി മധ്യസിരയിലേക്കു ചുരുണ്ടോ മടങ്ങിയോ ഇരിക്കും. ഈ ചുരുളുകളും മടക്കുകളും ഉള്ളതിനാല്‍ ബീജാണ്ഡങ്ങള്‍ കോഷ്ഠകങ്ങളില്‍ ആവരണം ചെയ്യപ്പെട്ടിരിക്കും.

അണ്ഡപര്‍ണത്തിനോട് ബീജാണ്ഡങ്ങള്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഭാഗമാണ് പ്ലാസെന്റ. ബീജാണ്ഡം അണ്ഡാശയവുമായി യോജിച്ചിരിക്കുന്നത് ഫ്യൂണിക്കുലസ് (funiculus) കൊണ്ടാണ്. ബീജാണ്ഡത്തിന്റെ അടിഭാഗം ചലാസ (chalaza) എന്നറിയപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%A8%E0%B4%BF%E0%B4%AA%E0%B5%81%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍