This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെംസ്ഫോഡ്, ഫ്രെഡറിക് അഗസ്റ്റസ് തെസീഗര്‍ (1827 - 1905)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:28, 27 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചെംസ്ഫോഡ്, ഫ്രെഡറിക് അഗസ്റ്റസ് തെസീഗര്‍ (1827 - 1905)

Chelmsford, Frederic Augustus Thesiger

മുന്‍ ബ്രിട്ടീഷ് ജനറല്‍. 1827-ല്‍ ജനിച്ചു. രണ്ടാമത്തെ ബാരനായിരുന്ന ഫ്രെഡറിക് ചെംസ്ഫോഡ് ഈറ്റണിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1844-ല്‍ ഇദ്ദേഹം റൈഫിള്‍ ബ്രിഗേഡില്‍ ചേര്‍ന്നു. 1854-ല്‍ എന്‍സൈന്‍ (പതാകവാഹകന്‍) ആയിത്തീര്‍ന്ന ഇദ്ദേഹം 1888-ല്‍ ആര്‍മി ജനറലായി. പ്രഥമ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അമര്‍ച്ച ചെയ്യുന്നതില്‍ പങ്കുകാരനായ ചെംസ്ഫോഡ് അതിനുശേഷം വിക്റ്റോറിയാ രാജ്ഞിയുടെ അംഗരക്ഷകസേനയുടെ തലവനായിത്തീര്‍ന്നു. 1884 മുതല്‍ 89 വരെ ഫ്രെഡറിക് ചെംസ്ഫോര്‍ഡ് 'ലണ്ടന്‍ ടവര്‍' എന്ന ബ്രിട്ടീഷ് ജയിലിന്റെ മേധാവിയും ആയിരുന്നു. 1905-ല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍