This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രലേഖ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:38, 21 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിത്രലേഖ

ഒരു ഹിന്ദുപുരാണ കഥാപാത്രം. ബാണാസുരന്റെ പുത്രിയായ ഉഷയുടെ സഖി. ഉഷയും ശ്രീകൃഷ്ണന്റെ പൌത്രനായ അനിരുദ്ധനും തമ്മിലുണ്ടായ അനുരാഗം സഫലമാകുന്നതില്‍ ചിത്രലേഖയ്ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. ചിത്രം വരയ്ക്കുന്നതില്‍ ചിത്രലേഖ അതിചതുരയായിരുന്നു. ഒരിക്കല്‍ ഉഷ അതിസുന്ദരനായ ഒരു യുവാവിനെ സ്വപ്നത്തില്‍ കണ്ടുമോഹിച്ചു. ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ ആ യുവകോമളന്‍ ആരാണെന്നറിയാതെ അവള്‍ ഉഴറി. സഖിയുടെ അസ്വസ്ഥത മനസ്സിലാക്കിയ ചിത്രലേഖ ത്രിലോകങ്ങളിലുമുള്ള സകല സുന്ദരന്മാരുടെയും ചിത്രമെഴുതിക്കാണിച്ചു. അനിരുദ്ധന്റെ ചിത്രം എഴുതിക്കാണിച്ചപ്പോള്‍ അയാളാണ് തന്റെ സ്വപ്നത്തില്‍ വന്നതെന്ന് ഉഷ തിരിച്ചറിഞ്ഞു. പിന്നീട് ചിത്രലേഖ മാന്ത്രിക ശക്തിയാല്‍ അനിരുദ്ധനെ ഉഷയുടെ മുറിയിലെത്തിച്ചു. അവളുടെ സാമര്‍ഥ്യംകൊണ്ടാണ് ഉഷയും അനിരുദ്ധനും തമ്മിലുള്ള പ്രണയം വിവാഹത്തില്‍ കലാശിച്ചത്. ബാണാസുരന്റെ മന്ത്രിയായിരുന്നു ചിത്രലേഖയുടെ പിതാവ്. ചിത്രലേഖ എന്നൊരു ദേവകന്യകയെക്കുറിച്ചും പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. ഇവര്‍ പാണ്ഡവസദസ്സില്‍ ഒരിക്കല്‍ നൃത്തം ചെയ്തതായി മഹാഭാരതം വനപര്‍വത്തില്‍ പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍