This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകാരാദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:47, 28 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.175 (സംവാദം)

അകാരാദി

അക്ഷരമാലാക്രമത്തിന് വാക്കുകളെ അടുക്കിയിട്ടുള്ള നിഘണ്ടു എന്ന് ശബ്ദാര്‍ഥം. ഭാരതീയ ഭാഷകളിലെ അക്ഷരമാലാക്രമമനുസരിച്ച് അക്ഷരമാല 'അ'യില്‍ തുടങ്ങുന്നതുകൊണ്ടാണ് ഇതിന് അകാരാദി എന്നു പേരുണ്ടായത്. ഉര്‍ദു ഒഴികെയുള്ള എല്ലാ ഭാരതീയ ഭാഷകളിലെയും അക്ഷരമാല അ, ആ, ഇ, ഈ, ഉ, ഊ എന്നീ ക്രമത്തിലാകയാല്‍ ആ ഭാഷകളിലെ ശബ്ദാവലിയുടെ ക്രമീകരണവും അത്തരം അക്ഷരമാലാക്രമത്തില്‍ തന്നെയാണ്. ഇംഗ്ളീഷില്‍ A, B,C,D എന്നീ ക്രമത്തിലും ഗ്രീക്കില്‍ ആല്‍ഫാ, ബീറ്റാ എന്നീ രീതിയിലുമാണ് ലിപിസംവിധാനം.

അകാരാദി, നിഘണ്ടു, കോശം, ഡിക്ഷണറി (Dictionary), ലക്സിക്കണ്‍ (Laxicon) എന്നിങ്ങനെ വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന ഗ്രന്ഥങ്ങളെല്ലാം സ്വഭാവത്തില്‍ അല്പസ്വല്പം ഭിന്നമാണെങ്കിലും സ്വരൂപത്തില്‍ സമാനങ്ങള്‍ തന്നെയാണ്. ചരിത്രപരവും വിദ്യാഭ്യാസപരവുമായവ, പൊതുവിജ്ഞാനത്തിനുതകുന്നവ, ഉച്ചാരണപരങ്ങളായവ, സാങ്കേതികപദാവലിയോടുകൂടിയവ, പര്യായവാചികളായവ എന്നിങ്ങനെ 'അകാരാദി' പലതരത്തിലുണ്ട്. ഇവ കൂടാതെ ലോകോക്തികോശം, ബഹുഭാഷാകോശം, പുസ്തകപദകോശം (ഒരു പുസ്കത്തിനകത്ത് പ്രയോഗിച്ചിട്ടുള്ള വാക്കുകള്‍ മാത്രം അടങ്ങുന്ന കോശം), ജീവചരിത്രകോശം, കഥാകോശം, സാഹിത്യകോശം, ശാസ്ത്രകോശം, വിശ്വകോശം എന്നീ കോശങ്ങളും 'അകാരാദി'യുടെ വിഭാഗത്തില്‍ പെടുന്നവ തന്നെ.

അകാരാദിയുടെ ചരിത്രം ഭാഷകളുടെ വികാസത്തിന്റെ ഒരു ഭാഗംകൂടിയാണ്. ബി.സി. 1,000 മുതല്‍ എ.ഡി. 1,000 വരെയുള്ള കാലഘട്ടത്തില്‍ ഭാരതത്തില്‍ പല അകാരാദികളും ഉണ്ടായിട്ടുള്ളതായി പരാമര്‍ശങ്ങള്‍ കാണുന്നുണ്ടെങ്കിലും അമരകോശം, മേദിനീകോശം എന്നിവ മാത്രമേ പ്രസിദ്ധങ്ങളായിത്തീര്‍ന്നിട്ടുള്ളു. പാശ്ചാത്യദേശത്ത് ബി.സി. 1,000-നു മുമ്പ് ഈ ഇനത്തില്‍പെടുത്താവുന്ന അകാരാദി ഉണ്ടായതായി കാണുന്നില്ല. എ.ഡി. 16-ാം ശ. മുതല്‍ വിവിധതരത്തിലുള്ള നിഘണ്ടുക്കള്‍ നിര്‍മിക്കപ്പെട്ടു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍