This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രകേതു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:29, 20 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിത്രകേതു

പുരാണ പ്രസിദ്ധമായ ഒരു ചക്രവര്‍ത്തി. സന്താനഭാഗ്യമില്ലാതെ ഉഴറുകയായിരുന്ന ഇദ്ദേഹത്തിന് അംഗിരസ്സിന്റെ അനുഗ്രഹം കൊണ്ട് കൃതദ്യുതി എന്ന ഭാര്യയില്‍ ഒരു കുഞ്ഞു ജനിച്ചു. ചിത്രകേതുവിന്റെ സപത്നിമാര്‍ ആ കുഞ്ഞിനുവിഷം കൊടുത്തു കൊന്നു. മരിച്ച കുഞ്ഞിനെ അംഗിരസ്സ് നാരദന്റെ സാന്നിധ്യത്തില്‍ പുനര്‍ജീവിപ്പിച്ചു. ഉടനെ പല ജന്മങ്ങളിലായി തനിക്ക് പല മാതാപിതാക്കള്‍ ഉണ്ടെന്നും അവരില്‍ ആരോടൊപ്പമാണ് താന്‍ കഴിയേണ്ടതെന്നു പറഞ്ഞു തരണമെന്നും കുട്ടി ആവശ്യപ്പെട്ടു. ബ്രഹ്മാവിനും നാരദനും ഉത്തരമുണ്ടായിരുന്നില്ല. കുട്ടി അതിന്റെ വഴിക്കുപോയി. അപ്പോള്‍ ബ്രഹ്മാവും നാരദനും ചേര്‍ന്നു ചിത്രകേതുവിന് അധ്യാത്മജ്ഞാനം ഉപദേശിച്ചു. എട്ടു ദിവസം അധ്യാത്മജ്ഞാനത്തിലായിരുന്ന ചിത്രകേതു ഒരു ഗന്ധര്‍വനായിത്തീര്‍ന്നു. ഉടന്‍ ഭാര്യയും ഗന്ധര്‍വസ്ത്രീയായി. രണ്ടു പേരും പറന്നു നടക്കവെ, കൈലാസത്തിന്റെ ഉപരിതലത്തില്‍വച്ച് പാര്‍വതീദേവി ശിവന്റെ തുടയില്‍ ഇരിക്കുന്നതു കണ്ട്, ചിത്രകേതു ചിരിച്ചു. പാര്‍വതിയുടെ ശാപം നിമിത്തം അദ്ദേഹം പിന്നീട് വൃത്രാസുരനെന്ന അസുരനായി ജനിച്ചു.

ഗരുഡന്റെ ഒരു പുത്രനും ഒരു പാഞ്ചാല രാജകുമാരനും ചിത്രകേതു എന്ന പേരില്‍ അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍