This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാറ്റര്‍ജി, സതീഷ്ചന്ദ്ര (1873 - 1938)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാറ്റര്‍ജി, സതീഷ്ചന്ദ്ര (1873 - 1938)
ബംഗാളി സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകന്‍. കിഴക്കന്‍ ബംഗാളിലെ ബഹരക്ക് ഗ്രാമത്തിലെ ഒരു യാഥാസ്ഥിതിക ഹിന്ദുകുടുംബത്തില്‍ 1873 മാ. 16-ന് ജനിച്ചു. അച്ഛന്‍ മബിന്‍. അമ്മ സ്വര്‍ണമയി. നിലവിലിരുന്ന ആചാരവ്യവസ്ഥയനുസരിച്ച് ബാല്യത്തില്‍ത്തന്നെ വിവാഹം നടന്നു. കൊല്‍ക്കത്തയിലെ ഡഫ് കോളജില്‍ നിന്നും ബി.എ. ഓണേഴ്സ് ബിരുദവും പ്രസിഡന്‍സി കോളജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ എം.എ. ബിരുദവും നേടി. നിയമപഠനത്തിനു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. 1901-ല്‍ ബ്രജ്മോഹന്‍ കോളജില്‍ ഗണിതശാസ്ത്ര പ്രൊഫസറായി ജോലിനോക്കവേ അശ്വനികുമാര്‍ ദത്തയുമായുള്ള സമ്പര്‍ക്കത്തിലൂടെ സാമൂഹിക പ്രവര്‍ത്തകനായി. 1905-ല്‍ അശ്വനികുമാര്‍ സ്വദേശ് ബന്ധബ് സമിതി രൂപവത്കരിച്ചപ്പോള്‍ ഇദ്ദേഹം അതിന്റെ സെക്രട്ടറിയായി. ജുഗന്തര്‍പാര്‍ട്ടിയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. 1906-ല്‍ ബാരിസാലില്‍ ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
1818-ലെ മൂന്നാം റഗുലേഷന്‍ പ്രകാരം അശ്വനികുമാറും സതീഷ്ചന്ദ്ര ചാറ്റര്‍ജിയും 1908 ന.-ല്‍ നാടുകടത്തപ്പെട്ടു. സതീഷിനെ ബാസ്സെയ്ന്‍ ജയിലില്‍ പാര്‍പ്പിച്ചു. 1910 ഫെ. 10-ന് ഇദ്ദേഹം ജയില്‍മോചിതനായി. വീണ്ടും ബ്രജ്മോഹന്‍ കോളജില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്നു പിരിയേണ്ടിവന്നു. തുടര്‍ന്ന് സിറ്റി കോളജില്‍ ഗണിതശാസ്ത്ര പ്രൊഫസറായി.
1924-ല്‍ ബ്രജ്മോഹന്‍ കോളജിലേക്കു തിരിച്ചുവന്ന ഇദ്ദേഹം മരണംവരെ പ്രിന്‍സിപ്പലായി തുടര്‍ന്നു.
1938 ജൂണ്‍ 22-ന് റാഞ്ചിയില്‍ അന്തരിച്ചു.