This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാറ്റര്‍ജി, രാമാനന്ദ (1865 - 1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:07, 20 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാറ്റര്‍ജി, രാമാനന്ദ (1865 - 1943)

ഇന്ത്യന്‍ ദേശീയനേതാവും പത്രപ്രവര്‍ത്തകനും. ബംഗാളിലെ ബങ്കുറനഗരത്തില്‍ ശ്രീനാഥിന്റെ പുത്രനായി രാമാനന്ദ് 1865 മേയ് 29-ന് ജനിച്ചു. ബങ്കുറയിലെ ബംഗാളി സ്കൂളിലും, ഇംഗ്ലീഷ് സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം നടത്തി. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജ്, സെന്റ് സേവിയേഴ്സ് കോളജ്, സിറ്റി കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് 1888-ല്‍ ബി.എ. പാസായി. ഈ കാലഘട്ടത്തില്‍ ബ്രഹ്മസമാജവുമായി അടുത്തബന്ധം സ്ഥാപിച്ചു. കേദാര്‍നാഥ് കുലവി, ജഗദീഷ്ചന്ദ്രബോസ് എന്നിവരുമായി സൌഹൃദബന്ധത്തിലേര്‍പ്പെട്ടു. ബ്രഹ്മസമാജത്തിന്റെ മുഖപത്രമായ ദ ഇന്ത്യന്‍ മെസ്സഞ്ചര്‍, ബംഗാളി വാരിക സഞ്ജീവനി എന്നിവയില്‍ എഴുതിത്തുടങ്ങി. ദസാശ്രം എന്ന സാമൂഹികസംഘടനയുടെ പ്രസിഡന്റായും സംഘടനയുടെ മാസിക ദാസിയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തിലാണ് ഇദ്ദേഹം ബംഗാളിയില്‍ അന്ധലിപി കണ്ടുപിടിച്ചത്. എം.എ. പാസായതിനുശേഷം സിറ്റി കോളജില്‍ ഇംഗ്ലീഷ് ലക്ചററായി. തുടര്‍ന്ന് അലഹബാദിലെ കായസ്ത കോളജില്‍ പ്രിന്‍സിപ്പലായി. പ്രബാസി എന്ന മാസിക ഇദ്ദേഹം തുടങ്ങി. ദ മോഡേണ്‍ റിവ്യൂ എന്ന ഇംഗ്ലീഷ് പത്രം (1906) ആരംഭിച്ചതും ഇദ്ദേഹമായിരുന്നു. ആദ്യകാല സ്വാതന്ത്ര്യസമര നേതാവായ രാമാനന്ദ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായിരുന്നു. സൂറത്തിലെ കോണ്‍ഗ്രസ് വിഭജനത്തോടെ ഇദ്ദേഹം കോണ്‍ഗ്രസ് വിട്ടു. തുടര്‍ന്ന് ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി. 1926-ല്‍ ലീഗ് ഒഫ് നേഷന്‍സിന്റെ ക്ഷണപ്രകാരം ജനീവ സന്ദര്‍ശിച്ചു. പ്രബാസി ബംഗസാഹിത്യസമ്മേളനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ് ഇദ്ദേഹം. ബംഗാളി കൃതികള്‍ക്ക് പുറമേ ടുവേഡ്സ് ഹോം റൂള്‍ (മൂന്നു ഭാഗങ്ങള്‍) എന്ന രാഷ്ട്രമീമാംസാഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1943-ല്‍ രാമാനന്ദ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍