This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാവേര്‍പ്പാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:55, 19 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാവേര്‍പ്പാട്ട്

മാമാങ്കത്തില്‍ വീരചരമം പ്രാപിച്ച ചാവേര്‍പ്പോരാളികളെക്കുറിച്ചുള്ള കഥാഗാനം. പ്രാചീനകേരളത്തില്‍ ചാവേര്‍പ്പട എന്ന സവിശേഷമായ ഒരു സൈന്യവിഭാഗം ഉണ്ടായിരുന്നു. മാമാങ്കത്തിലെ ചാവേര്‍പ്പട ഇതിനുദാഹരണമാണ്. നാടുവാഴിക്കുവേണ്ടി ആത്മാര്‍പ്പണം ചെയ്യാന്‍ തയ്യാറായവരുടെ സൈന്യമായിരുന്നു ഇത്. ശത്രുവിനെ കൊല്ലാനായില്ലെങ്കിലും ജീവന്‍ ബലികൊടുക്കാന്‍ ഒരുങ്ങിയിറങ്ങിയ ആ സൈന്യത്തിലെ നിരവധി വീരന്മാരെക്കുറിച്ച് നാടോടിപ്പാട്ടുകള്‍ ഉണ്ടായിട്ടുണ്ട്. കണ്ടര്‍മേനോന്‍പാട്ട്, രാമയ്യപ്പണിക്കര്‍പാട്ട് എന്നിവ പ്രസിദ്ധമായ ചാവേറ്റുപാട്ടുകളാണ്. ചരിത്രപരമായ വീരകഥാഗാനങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നു ഇവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍