This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അദൃശ്യദീപ്തി രേഖകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അദൃശ്യദീപ്തി രേഖകള്‍
എീൃയശററലി ഹശില
ചില നക്ഷത്രങ്ങളുടെയും വാതകനെബുലകളുടെയും (ഴമലീൌെ ിലയൌഹമല) വര്‍ണരാജികളില്‍ സംക്രമണംകൊണ്ടുണ്ടായേക്കാവുന്ന നിഷ്പ്രഭവും അദൃശ്യവുമായ ദീപ്തിരേഖകള്‍.
ഊര്‍ജസംഭരണംമൂലം ഉത്തേജിതമാകുന്ന അണുവിലെയോ തന്‍മാത്രയിലെയോ ഇലക്ട്രോണ്‍ കുറഞ്ഞ ഊര്‍ജനില(ലിലൃഴ്യ ഹല്ലഹ)യിലേക്ക് സംക്രമിക്കുന്നതുകൊണ്ടാണ് സ്പെക്ട്ര രേഖകള്‍ ഉണ്ടാകുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഊര്‍ജസംഭരണശേഷം ഇലക്ട്രോണ്‍ മിതസ്ഥായി (ാലമേമെേയഹല) അവസ്ഥയെ പ്രാപിക്കുന്നു. ഈ അവസ്ഥയില്‍നിന്നുള്ള സംക്രമണ സംഭാവ്യത (ൃമിാശശീിൈ ുൃീയമയശഹശ്യ) വളരെ വിരളമാകയാല്‍ അണുവിന്റെ മാധ്യആയുസ് (ാലമി ഹശളല) വളരെ കൂടുതലായിരിക്കും. അന്യ അണുക്കളുമായുള്ള സംഘട്ടനത്തില്‍ മിതസ്ഥായി അണുവിന്റെ ഊര്‍ജം ചോര്‍ന്നുപോകുന്നു. വികിരണസാധ്യതയുള്ള സംക്രമണം ഉണ്ടാകുന്നേയില്ല. അതിനാല്‍ സംക്രമണം കൊണ്ടുണ്ടായേക്കാവുന്ന സ്പെക്ട്രരേഖ നിഷ്പ്രഭവും മിക്കവാറും അദൃശ്യവുമായിരിക്കും. പരീക്ഷണശാലയില്‍ നിരീക്ഷണവിധേയമാക്കുക ദുഷ്കരമായ ഇത്തരം സ്പെക്ട്രരേഖകളാണ് അദൃശ്യദീപ്തിരേഖകള്‍ അഥവാ വര്‍ജിതരേഖകള്‍. നെബുലകളില്‍ ഇമ്മാതിരിയുള്ള മിതസ്ഥായി അണുക്കള്‍ അസംഖ്യമായതുകൊണ്ടും അണുസാന്ദ്രത കുറവായതിനാല്‍ സംഘട്ടനസംഭാവ്യത വിരളമായതുകൊണ്ടും മിതസ്ഥായി അണുക്കളുടെ സംക്രമണങ്ങള്‍ ധാരാളമായിരിക്കും; തന്‍മൂലമുണ്ടാകുന്ന വര്‍ജിത സ്പെക്ട്രരേഖകള്‍ താരതമ്യേന തീവ്രവുമായിരിക്കും. നെബുലകളുടെയും മറ്റും സ്പെക്ട്രങ്ങള്‍ പഠനവിഷയമാക്കിയ ആദ്യഘട്ടങ്ങളില്‍ ഈ വര്‍ജിതരേഖകളെ തിരിച്ചറിയായ്കയാല്‍ നെബുലിയം (ചലയൌഹശൌാ), കൊറോണിയം (ഇീൃീിശൌാ) മുതലായ അജ്ഞാതവസ്തുക്കളില്‍നിന്നുള്ള വികിരണങ്ങളായിരിക്കും അവയെന്ന് കരുതപ്പെട്ടുപോന്നു. എന്നാല്‍ ഓക്സിജന്‍, നൈട്രജന്‍ മുതലായ വാതകങ്ങളുടെ ഉച്ചതര അയോണീകൃത-അണുക്കള്‍ (ഛകകക, ഛകക, ചകക കീിശലെറ മീാ) സഞ്ജാതമാക്കുന്ന സ്പെക്ട്രരേഖകളാണ് അവ എന്ന് 1927-ല്‍ ബൌവെന്‍ എന്ന ശാസ്ത്രജ്ഞന്‍ തെളിയിച്ചതോടുകൂടി അവ, വര്‍ജിതരേഖകള്‍ തന്നെ എന്നു സ്പഷ്ടമായി. നെബുലകളിലെ സ്ഥിതിവിശേഷത്തിലുള്ള വാതകം അത്ര വിപുലമായ അളവില്‍ പരീക്ഷണശാലകളില്‍ സംഘടിപ്പിക്കുക അസാധ്യമാകയാല്‍ അത്തരം രേഖകള്‍ ഇന്നും വര്‍ജിതരേഖകളായിത്തന്നെ അറിയപ്പെടുന്നു.
ധ്രുവദീപ്തി(അൌൃീൃമ)യുടെ വര്‍ണരാജിയില്‍ വര്‍ജിത രേഖകള്‍ തെളിഞ്ഞുകാണാം. ധ്രുവപ്രദേശങ്ങളിലെ ഉപരിമണ്ഡലവായുവില്‍ വൈദ്യുതി പ്രവാഹമുണ്ടാകുന്നതാണ് ധ്രുവദീപ്തിക്ക് കാരണം. അവിടെയും ഉത്തേജിത അണുക്കള്‍ മിതസ്ഥായി ആകുന്നതിനുള്ള സാധ്യത കൂടിയും അവയുടെ സംഘട്ടനസാധ്യത കുറഞ്ഞും ആകകൊണ്ട് വര്‍ജിതസംക്രമണ സംഭാവ്യത അധികമായിരിക്കും. ധ്രുവദീപ്തിയില്‍ ഉദാസീന-ഓക്സിജന്റെ വര്‍ജിതരേഖകളാണ് അധികമായി കാണുന്നത്. നോ: ധ്രുവദീപ്തി
(പ്രൊഫ. എസ്.എല്‍. തോമസ്)