This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാര്‍ങ്ഗേദ്യാദി രസായനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:32, 18 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാര്‍ങ്ഗേദ്യാദി രസായനം

ഒരു ആയുര്‍വേദ ഔഷധം. അതിസാരത്തിനും ഗ്രഹണിക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു.

'ചാര്‍ങ്ഗേരിനീരും മുത്തങ്ങാനീരുമൊപ്പം കലര്‍ന്നതില്‍

ജാതിക്കാ ശുണ്ഠി ദീപ്യഞ്ച കുടജം ചാഹിഫേനവും

ചൂതാസ്ഥി ചൂളപശയും ഒപ്പമൊപ്പം പൊടിച്ചുടന്‍

ദധിതാന്‍ മധുതാന്‍ ചേര്‍ത്തു ലോഹമാക്കിച്ചവച്ചുടന്‍

സേവിക്കിലതിസാരേ ച ഗ്രഹണിക്കും ഗുണം തുലോം'

(സഹസ്രയോഗം)

പുളിയാരല്‍ നീര്, മുത്തങ്ങാക്കിഴങ്ങിന്‍ നീര് ഇവ സമംചേര്‍ത്ത് കുറുക്കണം. മുത്തങ്ങാനീരിനുപകരം കഷായവും ചേര്‍ക്കാം. അയമോദകം, കുടകപ്പാലയരി, അവിയന്‍, മാങ്ങയണ്ടിപ്പരിപ്പ്, ഇലവിന്‍പശ ഇവ തുല്യപാകത്തിലെടുത്ത് പൊടിച്ചുവിതറി തൈരോ തേനോ കൂട്ടി ലേഹ്യപാകമാക്കി സേവിക്കണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍