This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാനല്‍ (ഇലക്ട്രോണികം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:36, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാനല്‍ (ഇലക്ട്രോണികം)

Channel (Electronics)

വാര്‍ത്താവിനിമയ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്ന വാഹക മാധ്യമം. ഇതിലൂടെയാണ് സ്രോതസ്സില്‍ നിന്നുള്ള സിഗ്നലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്. ചാനലിലൂടെയുള്ള വിനിമയത്തിനെ പ്രതിപാദിക്കുന്ന വിവരസിദ്ധാന്തം കണ്ടുപിടിച്ച് നിര്‍വചിച്ചത് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാരായ ഷാനനും വീവറുമാണ്. ആദ്യകാലത്ത് വാര്‍ത്താവിനിമയ രംഗത്തെ സരണികളെമാത്രം ഉദ്ദേശിച്ച് ഉപയോഗിക്കുന്നതാണെങ്കിലും പില്ക്കാലത്ത് ഏതുതരം ഇലക്ട്രോണിക് സംവിധാനത്തിന്റെയും വാഹക മാധ്യമം ചാനല്‍ എന്ന പൊതുനാമത്തില്‍ അറിയപ്പെട്ടുതുടങ്ങി. വാര്‍ത്താവിനിമയം, വിവരസിദ്ധാന്തം, പ്രകാശിക/ഇലക്ട്രോണിക സംവിധാനങ്ങള്‍, റേഡിയോ ആവൃത്തിയിലുള്ള സിഗ്നല്‍ പ്രക്ഷേപണം, ടെലിവിഷന്‍ സംപ്രേഷണം, മൊബൈല്‍, ബ്രോഡ്ബാന്‍ഡ്, IP ടെലിവിഷന്‍, VOIP (വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രൊട്ടോകോള്‍) എന്നിവയിലൊക്കെ ചാനല്‍ സര്‍വസാധാരണയായി ഉപയോഗപ്പെടുത്തുന്ന പദമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍