This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാട്ടപ്പുഴു രോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:54, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാട്ടപ്പുഴു രോഗം

Whip worm disease

ഒരു വിര രോഗം. നെമറ്റോഡ ജന്തു വിഭാഗത്തില്‍പ്പെട്ട ട്രൈക്കിയൂറിസ് ട്രൈക്കിയുറ (Trichiuris Trichuira) എന്ന പരജീവിയാണ് ഹേതു. ഇതിന് ചാട്ടവാറിന്റെ ആകൃതിയുള്ളതുകൊണ്ടാണ് ചാട്ടപ്പുഴു എന്ന പേരില്‍ അറിയപ്പെടുന്നത്. കുട്ടികളിലാണ് ചാട്ടപ്പുഴു രോഗം അധികവും കാണപ്പെടുന്നത്. ഈ രോഗം ലോകമെമ്പാടും കാണപ്പെടാറുണ്ടെങ്കിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതലായുള്ളത്. സീക്കം, വന്‍കുടല്‍, അപ്പന്‍ഡിക്സ് എന്നിവയ്ക്കുള്ളിലെ ശ്ലേഷ്മസ്തരത്തിലാണ് ഈ വിരകള്‍ മുഖ്യമായും കഴിഞ്ഞുകൂടുന്നത്.

ചെറിയ തോതിലുള്ള സംക്രമണം ലക്ഷണ രഹിതമായിരിക്കും. ഇസ്നോഫിലിയ, വിശപ്പില്ലായ്മ, വയറുവേദന തുടങ്ങിയ പ്രാരംഭലക്ഷണങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. സംക്രമണം തീവ്രമാകുമ്പോള്‍ കുടല്‍വീക്കം, അതിസാരം, വയറിളക്കം, മലബന്ധം, അപ്പന്‍ഡിസൈറ്റിസ്, വിളര്‍ച്ച തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പോഷണക്കുറവുള്ള കുട്ടികളില്‍ ഈ വിരകള്‍ തീവ്രമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. രോഗിയുടെ മലം പരിശോധിച്ച് മുട്ടയോ വിരയോ കണ്ടെത്തിയാണ് രോഗനിര്‍ണയം നടത്തുന്നത്. രോഗനിവാരണത്തിന് ഫലപ്രദമായ ചികിത്സയുണ്ടെങ്കിലും രോഗപ്രതിരോധമാണ് ഉത്തമം. ആരോഗ്യ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ശുചിത്വം പാലിക്കുകയും, സാനിട്ടറി കക്കൂസ് ഉപയോഗിക്കുകയും ചെയ്യുകയാണെങ്കില്‍ ഈ രോഗത്തില്‍ നിന്ന് രക്ഷനേടാവുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍