This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാക്കോ, വി.സി. (1908 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:46, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാക്കോ, വി.സി. (1908 - )

പത്രപ്രവര്‍ത്തകനും സാഹിത്യകാരനും. 1908 മാ. 31-ന് കോട്ടയത്ത് വട്ടുകളത്തില്‍ കുടുംബത്തില്‍ ജനിച്ചു. കോട്ടയം സി.എം.എസ്. കോളജ്, തിരുവനന്തപുരം മഹാരാജാസ് കോളജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1930-ല്‍ മദ്രാസില്‍ നിന്ന് ബി.എ. (ഓണേഴ്സ്) ജയിച്ച ഇദ്ദേഹം സ്വര്‍ണമെഡലും നേടിയിട്ടുണ്ട്.

മലയാളം ഡെയ്ലി ന്യൂസിന്റെ പത്രാധിപസമിതിയംഗം എന്ന നിലയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. അഖിലതിരുവിതാംകൂര്‍ അഞ്ചല്‍ എംപ്ലോയീസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ഇദ്ദേഹമാണ്. 1951-ല്‍ അഖിലേന്ത്യാ പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് വര്‍ക്കേഴ്സ് യൂണിയന്റെ സുപ്രീം കൗണ്‍സില്‍ മെമ്പറായി. വിശ്വവിജ്ഞാനകോശത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ചില ഭരണഘടനകള്‍, രാഷ്ട്രീയവിജ്ഞാനീയം എന്നീ കൃതികള്‍ മലയാളത്തിലെ രാഷ്ട്രമീമാംസാ പഠനരംഗത്തിന് മുതല്‍ക്കൂട്ടാണ്. എട്ടുപ്രേമകഥകള്‍ എന്ന പേരില്‍ ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂഡാസ് എന്ന ഇംഗ്ലീഷ് നാടകവും അതിന്റെ മലയാള രൂപമായ യൂദായുമാണ് മറ്റു രചനകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍