This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാക്കീരി അഹമ്മദു കുട്ടി (1915 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:38, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാക്കീരി അഹമ്മദു കുട്ടി (1915 - 92)

കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍മന്ത്രിയും. 1915-ല്‍ മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്കുസമീപം ചേരൂരില്‍ മൊയ്തീന്‍കുട്ടിയുടെ മകനായി ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം, 1932-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. 1932-ല്‍ ഏറനാട് താലൂക്ക് ബോര്‍ഡിലെ അംഗമായി. 1939-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടശേഷം മുസ്ലിംലീഗില്‍ ചേര്‍ന്നു. 1952-ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി. 1957 മുതല്‍ 59 വരെ കേരള നിയമസഭാംഗമായിരുന്നു. 1969-ലെ ഇടക്കാലതെരഞ്ഞെടുപ്പിലും 1977-ലെ പൊതുതെരഞ്ഞെടുപ്പിലും നിയമസഭാംഗമായി. 1973 മാ. മുതല്‍ 77 മാ. വരെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസവകുപ്പുമന്ത്രി ആയിരുന്നു. 1977-ല്‍ നിയമസഭാ സ്പീക്കറായി. മുസ്ലിംലീഗിന്റെ വര്‍ക്കിങ് കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം, നിയമസഭാകക്ഷി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 ഒ.-ല്‍ ഒട്ടാവയില്‍ നടന്ന 23-ാമതു കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സിലേക്കുള്ള പ്രതിനിധി ആയിരുന്നു. 1992 ഒ. 1-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍