This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചലപതിറാവു, എം. (1909 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:27, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചലപതിറാവു, എം. (1909 - 83)

ഇന്ത്യന്‍ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും. 1909-ല്‍ വോള്‍ട്ടയറില്‍ (ആന്ധ്രപ്രദേശ്) ജനിച്ചു. എം.എ., ബി.എല്‍. ബിരുദങ്ങള്‍ നേടിയശേഷം മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി. പിന്നീട് ഇദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവര്‍ത്തനരംഗത്തേക്കു തിരിഞ്ഞു. 1938-42 കാലത്ത് നാഷണല്‍ ഹെറാള്‍ഡില്‍ ന്യൂസ് എഡിറ്റര്‍, അസിസ്റ്റന്റ് എഡിറ്റര്‍, സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാഷണല്‍ ഹെറാള്‍ഡിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചപ്പോള്‍ റാവു ഹിന്ദുസ്ഥാന്‍ ടൈംസിന്റെ അസിസ്റ്റന്റ് എഡിറ്ററായി (1943-45). 1945-ല്‍ ഹെറാള്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ ഇദ്ദേഹം ജോയിന്റ് എഡിറ്ററും (1945) പിന്നീട് എഡിറ്ററുമായി. ഏതാണ്ട് 32 വര്‍ഷം റാവു നാഷണല്‍ ഹെറാള്‍ഡിന്റെ എഡിറ്ററായി (1946-78 ജൂല.) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഫെഡറേഷന്‍ ഒഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സിന്റെ സ്ഥാപക അധ്യക്ഷന്‍ (1951-55), ആള്‍ ഇന്ത്യാ കണ്‍വെന്‍ഷന്‍ ഒഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് അധ്യക്ഷന്‍ (1950); പ്രസ് കമ്മിഷന്‍ ഒഫ് ഇന്ത്യ (1952-54), കമ്മിറ്റി ഓണ്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മീഡിയ (1954), പത്രപ്രവര്‍ത്തക വേജ് ബോര്‍ഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്യൂണിക്കേഷന്‍, ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്നിവയിലെ ഭരണസമിതിയംഗം; യുണെസ്കോ സമ്മേളനങ്ങളില്‍ (ന്യൂഡല്‍ഹി 1956, പാരിസ് 1960) ഇന്ത്യയുടെ പ്രതിനിധി; യു.എന്‍. പൊതുസഭയില്‍ ഇന്ത്യയുടെ പ്രതിനിധി (1958), ചൈനയിലെത്തിയ ഇന്ത്യന്‍ സൗഹൃദ സംഘത്തിലെ അംഗം (1952) എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1968-ല്‍ ലഭിച്ച പദ്മഭൂഷണ്‍ സ്വാതന്ത്യ്രത്തിനു വിലങ്ങാകുമെന്നു പറഞ്ഞ് 1969-ല്‍ തിരിച്ചുനല്കി.

ഫ്രാഗ്മെന്റ്സ് ഒഫ് എ റവല്യൂഷന്‍, ഗാന്ധി ആന്‍ഡ് നെഹ്റു, നെഹ്റു ഫോര്‍ ചില്‍ഡ്രന്‍, ദ് പ്രസ് ഇന്‍ ഇന്ത്യ (1978), ജവാഹര്‍ലാല്‍ നെഹ്റു (1973), പ്രസ് ഇന്ത്യ ആന്‍ഡ് ദ് പ്യൂപ്പിള്‍, ദ് റൊമാന്‍സ് ഒഫ് ദ് ന്യൂസ് പേപ്പര്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1983 മാ. 26-ന് ന്യൂഡല്‍ഹിയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍