This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാപ്പ് ബുക്സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാപ്പ് ബുക്സ്
17-ഉം 18-ഉം ശ.-ങ്ങളില്‍ പ്രചാരത്തിലിരുന്ന ചെറിയ പുസ്തകങ്ങള്‍. സഞ്ചാരവ്യാപാരികള്‍ (ചാപ്പ്മെന്‍) വീടുതോറും നടന്നു കച്ചവടം ചെയ്തിരുന്നതുകൊണ്ടാണ് ഇവയ്ക്ക് ചാപ്പ് ബുക്സ് എന്ന പേര്‍ സിദ്ധിച്ചത്. വിലകുറഞ്ഞ കടലാസില്‍ അച്ചടിച്ച് കടലാസുകൊണ്ടുപുറംചട്ടയിട്ട വിലകുറഞ്ഞ ചെറിയ പുസ്തകങ്ങളായിരുന്നു ഇവ. കഥകള്‍, വീരഗാഥകള്‍, ചരിത്രപരമായ സംഭവങ്ങള്‍, ആത്മകഥകള്‍, മതസംബന്ധമായ ലേഖനങ്ങള്‍, ഹസ്തരേഖാശാസ്ത്രം, ജ്യോത്സ്യം മുതലായവയായിരുന്നു ഇവയിലെ പ്രതിപാദ്യവിഷയങ്ങള്‍. വിഭ്രാമകമായ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു മാധ്യമമായിട്ടാണ് പൊതുവേ ഇവ കണക്കാക്കപ്പെട്ടിരുന്നത്. ന്യൂസ് പേപ്പര്‍ പ്രചാരത്തില്‍ വരുവാന്‍ തുടങ്ങിയതോടുകൂടി ഇവ അപ്രത്യക്ഷമാകുവാന്‍ തുടങ്ങി.
(പ്രൊഫ. കെ.എ. ഐസക്)