This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാപ്പുതാളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:44, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാപ്പുതാളം

ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ ഒരു താളം. സശബ്ദക്രിയ കൊണ്ടുമാത്രം താളം പിടിക്കുന്നതാണിതിന്റെ രീതി. രണ്ട് അടി മാത്രമാണ് ഇതിന്റെ ക്രിയ.

ഇതു പ്രധാനമായും മൂന്നുതരത്തിലുണ്ട്. ഒന്ന്-മിശ്രചാപ്പ്: ഒരു ആവര്‍ത്തനത്തില്‍ 7 (3+4) അക്ഷരകാലമുള്ളത്. അക്ഷരകാലത്തിലുള്ള സാമ്യംകൊണ്ട് ഇതിനെ ത്രിപുടചാപ്പ് എന്നും പറയാറുണ്ട്.

രണ്ട്-ഖണ്ഡചാപ്പ് : 5 (2+3) അക്ഷരകാലം.

മൂന്ന്-തിശ്രചാപ്പ് : 3 (1+2) അക്ഷരകാലം. രൂപകത്തിനുള്ളതുപോലെ തന്നെയുള്ള അക്ഷരയിടയോടുകൂടി താളം പിടിക്കുന്നതുകൊണ്ട് ഇതിനെ രൂപകചാപ്പ് എന്നും വിളിക്കാറുണ്ട്.

പല്ലവികളില്‍ അപൂര്‍വമായി ഉപയോഗിക്കുന്ന സങ്കീര്‍ണചാപ്പ് എന്നൊരു വിഭാഗംകൂടി ഇതിനുണ്ട്. അതില്‍ 9 (4+5) അക്ഷരകാലമാണുള്ളത്.

ചാപ്പ് എന്നു മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളതെങ്കില്‍ അത് മിശ്രചാപ്പ് ആണെന്നര്‍ഥം. മിശ്രചാപ്പിലും ഖണ്ഡചാപ്പിലും ത്യാഗരാജസ്വാമികള്‍ നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. ചാപ്പുതാളത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ ശ്യാമാശാസ്ത്രിയുടെ രചനകളിലാണ് ഏറെയുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍