This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൃതാനന്ദമയി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:59, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമൃതാനന്ദമയി (1953 - )

ഇന്ത്യയിലെ ഒരു ആത്മീയാചാര്യ. 1953 സെപ്. 27-ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. സുധാമണി എന്നായിരുന്നു ആദ്യ പേര്. ഒമ്പത് വയസ്സ് വരെ മാത്രമേ സുധാമണി ഔപചാരികവിദ്യാഭ്യാസം നേടിയിട്ടുള്ളൂ.

അമൃതാനന്ദമയി

ചെറുപ്പം മുതല്‍ തന്നെ കൃഷ്ണഭക്തയായിരുന്ന സുധാമണിക്ക് 1975-ല്‍ ശ്രീകൃഷ്ണ ദര്‍ശനം ലഭിച്ചതായി ഇവരുടെ അനുയായികള്‍ വിശ്വസിക്കുന്നു. തുടര്‍ന്ന് മാതാ അമൃതാനന്ദമയി എന്ന നാമം സ്വീകരിച്ചു. 1981-ല്‍ മാതാ അമൃതാനന്ദമയി മിഷന്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങി. വള്ളിക്കാവ് എന്ന കടലോര ഗ്രാമത്തില്‍ ആശ്രമവും സ്ഥാപിച്ചു. വിദേശത്തും സ്വദേശത്തുമായി നിരവധി ശിഷ്യന്മാരെ സമ്പാദിച്ച ഇവര്‍ 'അമ്മ' എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ആത്മീയതക്ക് മാതൃത്വഭാവം നല്കുന്നതില്‍ ഇവര്‍ വിജയിച്ചു. ഐക്യരാഷ്ട്രസഭയുടെ അമ്പതാം വാര്‍ഷികാഘോഷവേളയില്‍ പ്രഭാഷണം നടത്താന്‍ ക്ഷണിക്കപ്പെട്ട മാതാ അമൃതാനന്ദമയി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ലോകജനതയ്ക്കു നല്‍കിയത്. "സമാധാനവും ഐക്യവും അന്വേഷിക്കുന്ന ആധുനികലോകം സ്വന്തം ഉള്ളിലേക്കാണ് നോക്കേണ്ടത്. പരസ്പരം സ്നേഹത്തോടെ കൈകോര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഒരാളുടെ ശക്തി മാത്രമല്ല, ഒരു സംഘം ആളുകളുടെ ജൈവോര്‍ജമാണ് ഐക്യത്തോടെ ഒഴുകുക. അത് സ്വയം സമാധാനത്തെയും സൃഷ്ടിക്കുന്നു' എന്ന അമൃതാനന്ദമയിയുടെ സന്ദേശം നല്ല പ്രതികരണമുളവാക്കി.

ഇന്ന് സു. 28 രാജ്യങ്ങളില്‍ അമൃതാനന്ദമയിയുടെ ആശ്രമങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ആശുപത്രികള്‍, എന്‍ജിനിയറിങ്/മെഡിക്കല്‍ കോളജുകള്‍ തുടങ്ങി കേരളത്തിനകത്തും പുറത്തും അമൃതാനന്ദമയി മിഷന് നിരവധി സ്ഥാപനങ്ങളുണ്ട്. അമൃത ടി.വി. എന്ന പേരില്‍ ഒരു ടെലിവിഷന്‍ ചാനലും അമൃതാനന്ദമയി മിഷന്റെ ഉടമസ്ഥതയില്‍ ആരംഭിച്ചിരിക്കുന്നു. കൊല്ലം ജില്ലയില്‍ സുനാമി ബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയതുള്‍പ്പെടെ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

2002-ല്‍ അക്രമരാഹിത്യത്തിനുള്ള ഗാന്ധികിങ് അവാര്‍ഡ് മാതാ അമൃതാനന്ദമയിക്കു ലഭിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍