This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഥീനിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഥീനിയം
അവേലിശൌാ
പ്രാചീന ഗ്രീസിലെ, അഥീനദേവിക്ക് അര്‍പ്പിക്കപ്പെട്ട ക്ഷേത്രം. അഥീനദേവിക്ക് സമര്‍പ്പിക്കപ്പെട്ട എല്ലാ ക്ഷേത്രങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും അഥീനിയം എന്നു പറയാറുണ്ട്. ആഥന്‍സിലെ അഥീനാക്ഷേത്രത്തിനാണ് ഇവയില്‍ പ്രാമാണ്യം. കവികളും കലാകാരന്മാരും അവരുടെ കൃതികളും സംഭാവനകളും അവതരിപ്പിക്കാനുള്ള വേദിയായി ഈ മന്ദിരത്തെ ഉപയോഗിച്ചുവന്നു. പ്രസംഗകല, നിയമം, തത്ത്വശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അധ്യാപനം നല്കത്തക്ക കഴിവുള്ള പണ്ഡിതന്മാര് ഈ സ്ഥാപനത്തെ അതാതുകാലത്ത് സേവിച്ചിരുന്നു.
ഹാഡ്രിയന്‍ ചക്രവര്‍ത്തി (എ.ഡി. 76-138) റോമിലെ കാപ്പിറ്റോളിന് മൌണ്ടില്‍ 135-നടുത്ത് സ്ഥാപിച്ച ഒരു വിദ്യാപീഠവും അഥീനിയം എന്ന പേരില്‍ അറിയപ്പെടുന്നു. തിയൊഡോഷ്യസ് കക (401-450) ഇതുപോലുള്ള വിദ്യാപീഠങ്ങള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലും പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും സ്ഥാപിച്ചിരുന്നു. 'സ്കോളാറൊമാന' എന്ന പേരില്‍ എ.ഡി. 5-ാം ശ.വരെ പ്രശസ്തമായ നിലയില്‍ ഈ വിദ്യാമന്ദിരങ്ങള്‍ നിലവിലിരുന്നു.
യൂറോപ്പിലും യു.എസ്സിലും സ്ഥാപിതമായ പല ശാസ്ത്രസാഹിത്യസമിതികളും സാഹിത്യകൃതികളുടെ സമാഹാരങ്ങളും ആനുകാലിക സാഹിത്യപ്രസിദ്ധീകരണങ്ങളും അഥീനിയം എന്ന പേരില്‍ അറിയപ്പെടുന്നു. ബല്‍ജിയത്തിലും ഹോളണ്ടിലുമുള്ള ഹൈസ്കൂളുകളും ഈ പേരില്‍ പ്രസിദ്ധമായിട്ടുണ്ട്. 1824-ല്‍ തോമസ് മൂറും (1779-1852) വാള്‍ട്ടര്‍ സ്കോട്ടും (1771-1832) കൂടി ലണ്ടനില്‍ സ്ഥാപിച്ചിരുന്ന ഒരു ശാസ്ത്ര-സാഹിത്യക്ളബ്ബിനും ഈ പേരില്‍ പ്രസിദ്ധിയുണ്ട്. നോ: അഥീന