This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചര്‍ച്ച് ഒഫ് നോര്‍ത്ത് ഇന്ത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:56, 13 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചര്‍ച്ച് ഒഫ് നോര്‍ത്ത് ഇന്ത്യ

CNI

ചര്‍ച്ച് ഒഫ് സൗത്ത് ഇന്ത്യയുടെ മാതൃകയില്‍ വടക്കെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്വതന്ത്ര പ്രൊട്ടസ്റ്റന്റ് സംഘടന. ബാപ്റ്റിസ്റ്റ്, ആംഗ്ലിക്കന്‍, ബ്രദറണ്‍, മെതഡിസ്റ്റ് എന്നീ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ചേര്‍ന്നുണ്ടായ ഈ സംഘടന 1970-ല്‍ നിലവില്‍വന്നു. ചര്‍ച്ച് ഒഫ് നോര്‍ത്ത് ഇന്ത്യക്ക് 22 ഇടവകകള്‍ ഉണ്ട്. ചര്‍ച്ച് ഒഫ് സൗത്ത് ഇന്ത്യയെപ്പോലെ ഓരോ ഇടവകയും ഓരോ ബിഷപ്പിന്റെ സ്വതന്ത്രമായ ഭരണത്തിന്‍കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ ഒരു മോഡറേറ്റര്‍ ഉള്ളത് ചര്‍ച്ച് ഒഫ് നോര്‍ത്ത് ഇന്ത്യയുടെ സവിശേഷതയാണ്. നോ: ചര്‍ച്ച് ഒഫ് സൗത്ത് ഇന്ത്യ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍