This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചമന്‍ലാല്‍ ആസാദ് (1912 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:17, 13 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചമന്‍ലാല്‍ ആസാദ് (1912 - )

ഇന്ത്യന്‍ വിപ്ലവകാരിയും പത്രപ്രവര്‍ത്തകനും. 1912-ല്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ഭട്ടാലയില്‍ മധുരാദേവിയുടെയും ഭഗത്റാമിന്റെയും പുത്രനായി ചമന്‍ലാല്‍ ജനിച്ചു. ഭട്ടാലാ സ്കൂളിലെ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന സ്കൂളില്‍ പഠനം തുടര്‍ന്നു. ലാഹോറിലെ സെന്‍ട്രല്‍ മോഡല്‍ സ്കൂളില്‍ നിന്നും 1929-ല്‍ മെട്രിക്കുലേഷന്‍ പാസായി, ഡല്‍ഹിയിലെ ഹിന്ദുകോളജില്‍ ചേര്‍ന്നു. ബി.എ.ക്കു പഠിക്കുമ്പോള്‍ ദേശീയപ്രസ്ഥാനത്തില്‍ പങ്കെടുത്തതിനാല്‍ അവസാനവര്‍ഷം പഠനം നിര്‍ത്തേണ്ടിവന്നു. 1941-ല്‍ ചരഞ്ജിത്കൌറിനെ വിവാഹം കഴിച്ചു. വിപ്ലവകാരികളുമായും, വിപ്ലവാത്മക സാഹിത്യവുമായുള്ള ബന്ധം ഇദ്ദേഹത്തെ ഒരു വിപ്ലവകാരിയാക്കിമാറ്റി. 'ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ സേന' രൂപവത്കരിക്കുന്നതില്‍ ഇദ്ദേഹം പ്രധാനപങ്കുവഹിച്ചു. തുടര്‍ന്ന് ഡല്‍ഹിയിലെ നവജീവന്‍ ഭാരതസഭയുടെ പ്രസിഡന്റായി. 1931-ല്‍ ലുധിയാനയില്‍ വച്ച് ഈ സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ടു. ലോതിയന്‍ ബോംബുകേസിലും നിക്കോള്‍സണ്‍ വെടിവയ്പ്പുകേസിലും പ്രതിയായിരുന്ന ഇദ്ദേഹത്തെ ഡല്‍ഹിവിടാന്‍ കല്പന പുറപ്പെടുവിച്ചു. ലാഹോറില്‍ എത്തിയ ഇദ്ദേഹത്തെ 1933-ല്‍ അറസ്റ്റു ചെയ്ത് 4 വര്‍ഷം മോണ്ട് ഗോമറി സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചു. തുടര്‍ന്നും പല പ്രാവശ്യം അറസ്റ്റ് ചെയ്തു.

1943-ല്‍ ഉര്‍ദു പത്രികയായ പ്രതാപിന്റെ സബ് എഡിറ്ററായ ഇദ്ദേഹം 1970-കളില്‍ ഇതിന്റെ എഡിറ്ററായി. എഴുത്തുകാരനായ ചമന്‍ലാലിന്റെ പ്രധാന കൃതികള്‍ നേതാജി (1943-44), ബാഗി ജവഹര്‍ലാല്‍നെഹ്റു (1944-45), റവല്യൂഷണറി മൂവ്മെന്റ് ഇന്‍ ഇന്ത്യ (1957), റാഷ്ബിഹാരി ഘോഷ് എന്നിവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍