This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചപ്പാത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:15, 13 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചപ്പാത്തി

ഒരു ഉത്തരേന്ത്യന്‍ ഭക്ഷ്യവിഭവം. റൊട്ടിയെന്നും പറയാറുണ്ട്. ഗോതമ്പുമാവ് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി കുഴച്ച് അരമണിക്കൂര്‍ സമയം സൂക്ഷിച്ചശേഷം മാവ് ചെറിയ ഉരുളകളാക്കി പലകയില്‍ വച്ച് ദോശയുടെ ആകൃതിയില്‍ പരത്തിയെടുത്ത് ചപ്പാത്തിക്കല്ലിന്റെ (തവ) മുകളിലോ കനലിലോ ഇട്ട് പൊള്ളിച്ചെടുക്കുകയാണ് അടിസ്ഥാന പാചകരീതി. രുചി വര്‍ധിപ്പിക്കാന്‍ മാവില്‍ എണ്ണ (നെയ്യ്), തൈര് എന്നിവ ചേര്‍ത്ത് കുഴയ്ക്കാറുണ്ട്. ഉരുളയ്ക്കകത്ത് മലക്കറിക്കൂട്ടോ, മധുരക്കൂട്ടോ, ഇറച്ചിക്കൂട്ടോ നിറച്ചശേഷം മൃദുവായി പരത്തിയെടുത്തു പൊള്ളിച്ചെടുക്കുന്ന ചപ്പാത്തി (സ്റ്റഫ്ഡ് ചപ്പാത്തി) പോഷകസമൃദ്ധവും ഏറെ രുചികരവുമാണ്. ദക്ഷിണേന്ത്യക്കാര്‍ക്ക് ചോറുപോലെ പ്രാധാന്യമുള്ള ഭക്ഷണമാണ് ഉത്തരേന്ത്യക്കാര്‍ക്ക് ചപ്പാത്തി. ഇപ്പോള്‍ കേരളത്തിലും ചപ്പാത്തിപ്രിയര്‍ ഏറെയുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍