This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘടകര്‍പ്പരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:32, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഘടകര്‍പ്പരന്‍

വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളില്‍ ഒരാള്‍. ഇദ്ദേഹത്തിന്റെ ജീവിതകാലം അജ്ഞാതമാണ്. ഇദ്ദേഹം രചിച്ച ഘടകര്‍പ്പരകാവ്യം എന്ന കാവ്യത്തില്‍ ആകെയുള്ള 22 പദ്യങ്ങളും യമകങ്ങളാണ്. കാളിദാസനെയും ഘടകര്‍പ്പരനെയും ചേര്‍ത്ത് ഒരു ഐതിഹ്യമുണ്ട്; കാളിദാസന്‍ നളോദയം എന്ന പേരില്‍ ഒരു കാവ്യം രചിച്ച് യമകപ്രയോഗത്തില്‍ ഇദ്ദേഹത്തെ തോല്പിച്ചുവെന്നും, അതിന് ഘടകര്‍പ്പരന്‍

"ഏകോഹിദോഷോ ഗുണസന്നിപാതേ

നിമജ്ജതീന്ദോരിതിയോ ബഭാഷേ

നൂനം ന ദൃഷ്ടം കവിനാ പിതേന

ദാരിദ്ര്യ ദോഷോ ഗുണരാശി നാശീ.

എന്ന പദ്യം കൊണ്ടു തിരിച്ചടിച്ചുവെന്നുമാണ്. (ഒരു ദോഷം ഗുണസന്നിപാതത്തില്‍ മുങ്ങിപ്പോകുന്നു എന്നു പറഞ്ഞവന്‍ ദാരിദ്ര്യ ദോഷത്തില്‍ സകലഗുണങ്ങളും മുങ്ങിപ്പോകുന്നു എന്നു മനസ്സിലാക്കാത്തവനാണ്.)

യമകാനുപ്രാസങ്ങളില്‍ തന്നോടൊപ്പം നില്‍ക്കുന്ന ഒരു കവിയുണ്ടായാല്‍ അദ്ദേഹത്തിന്റെ ഗൃഹത്തില്‍ പൊട്ടക്കുടംകൊണ്ട് വെള്ളം നിറയ്ക്കാമെന്ന് ഈ കവി വെല്ലുവിളി നടത്തിയെന്നും, അന്നുമുതല്‍ ഇദ്ദേഹം 'ഘടകര്‍പ്പരന്‍' എന്നു പ്രശസ്തി നേടിയെന്നും ഐതിഹ്യമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍