This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചക്രവര്‍ത്തി, അബിനാഷ് ചന്ദ്ര (1874 - 1938)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചക്രവര്‍ത്തി, അബിനാഷ് ചന്ദ്ര (1874 - 1938)
ഇന്ത്യന്‍ വിപ്ളവകാരി. 1874 ജൂണില്‍ കൊല്‍ക്കത്തയില്‍ ജനിച്ചു. 1896-ല്‍ ബി.എ. ബിരുദവും, 1898-ല്‍ എം.എ. ബിരുദവും, 1899-ല്‍ നിയമബിരുദവും നേടിയ ഇദ്ദേഹം 1900-ല്‍ മുന്‍സിഫ് ആയി. 1905-ല്‍ ഇദ്ദേഹം വിപ്ളവപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നു. അരവിന്ദഘോഷുമായും ജതീന്ദ്രനാഥ ബന്ദ്യോപാധ്യായയുമായും ഉണ്ടായിരുന്ന അടുപ്പംമൂലം ഇദ്ദേഹം ഉത്തരബംഗാളിലെ വിപ്ളവകാരികളുടെ സംഘാടകനായി. 1908-ല്‍ ഇദ്ദേഹത്തെ ജോലിയില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ അഭിഭാഷകനായി. ഇതിനുശേഷം, വിപ്ളവപ്രവര്‍ത്തനങ്ങളില്‍ കൂടുതലായി മുഴുകി. ജുഗന്തര്‍, സന്ധ്യ, നവശക്തി എന്നീ വിപ്ളവ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. അരവിന്ദഘോഷും മറ്റും അറസ്റ്റു ചെയ്യപ്പെട്ടതോടെ വിപ്ളവപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ചുമതല അബിനാഷ് ചന്ദ്രയ്ക്കായി. 1916-ല്‍ ഇദ്ദേഹത്തെ അറസ്റ്റു ചെയ്ത് ഹസാരി ബാഗ് ജയിലില്‍ പാര്‍പ്പിച്ചു. ജയില്‍മോചിതനായശേഷം ഇദ്ദേഹം മഹാജന്‍ ബാങ്ക് സ്ഥാപിച്ചു. 1921-ല്‍ രാഷ്ട്രീയത്തില്‍നിന്നും വിരമിച്ച ഇദ്ദേഹം 1938 ജൂണില്‍ അന്തരിച്ചു.