This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്രവര്‍ത്തി, ബ്യോംകേഷ് (1855 - 1929)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:14, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചക്രവര്‍ത്തി, ബ്യോംകേഷ് (1855 - 1929)

ബംഗാളിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍. ബംഗാളില്‍ ജെസ്സോര്‍ ജില്ലയിലെ ചന്ദന്‍പ്രതാപില്‍ ഗോവിന്ദചന്ദ്ര ചക്രവര്‍ത്തിയുടെയും സുന്ദരിദേവിയുടെയും പുത്രനായി 1855-ല്‍ ഇദ്ദേഹം ജനിച്ചു. 1874-ല്‍ പ്രസിഡന്‍സി കോളജില്‍ നിന്നു ബാച്ചിലര്‍ ബിരുദവും 1878-ല്‍ ഗണിതശാസ്ത്രത്തില്‍ എം.എ. ബിരുദവും നേടി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയ രംഗത്തിറങ്ങിയ ഇദ്ദേഹം സ്റ്റുഡന്‍സ് അസോസിയേഷന്‍ സ്ഥാപിക്കുവാന്‍ പ്രവര്‍ത്തിച്ചു. 1905-ല്‍ വിഭജന വിരുദ്ധ സമരത്തില്‍ പങ്കെടുത്തു. സ്വദേശി പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1906-ല്‍ ബംഗലക്ഷ്മി കോട്ടണ്‍മില്‍ സ്ഥാപിച്ചു. കൊല്‍ക്കത്തയിലെ വര്‍ഗീയകലാപത്തെപ്പറ്റി അന്വേഷിക്കുവാനുള്ള കമ്മിറ്റി രൂപവത്കരിക്കുവാന്‍ ശ്രമിച്ചു (1905-08). നാഷണല്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ സ്ഥാപകാംഗം ആയിരുന്നു ഇദ്ദേഹം (1905-06). 1914 മുതല്‍ 17 വരെ ഇന്ത്യന്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. 1916-ല്‍ ഹോംറൂള്‍ ലീഗില്‍ ചേര്‍ന്നു. 1920 മുതല്‍ 22 വരെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. 1924-ല്‍ ഇദ്ദേഹത്തെ ബംഗാള്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു. 1926 മുതല്‍ 27 വരെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള മന്ത്രി ആയിരുന്നു. ഒരു അവിശ്വാസപ്രമേയത്തെത്തുടര്‍ന്ന് 1927-ല്‍ മന്ത്രിസ്ഥാനവും കൗണ്‍സില്‍ അംഗത്വവും രാജിവച്ചു. 1929-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍