This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചട്ടനാഥക്കരയാളര്‍ (1896 - 1972)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചട്ടനാഥക്കരയാളര്‍ (1896 - 1972)
കേരളത്തിലെ രാഷ്ട്രീയ നേതാവ്. 1896 ഒ. 15-നു ചെങ്കോട്ടയില്‍ ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളജിലും തൃശിനാപ്പള്ളി സെന്റ് ജോസഫ് കോളജിലും ഉപരിവിദ്യാഭ്യാസം നടത്തി. തിരുവനന്തപുരം ലാകോളജില്‍ നിന്നു ബി.എല്‍. ഡിഗ്രി കരസ്ഥമാക്കിയ ശേഷം മദ്രാസിലും ചെങ്കോട്ടയിലും അഭിഭാഷക വൃത്തിയിലേര്‍പ്പെട്ടു. 1931-ല്‍ ഇദ്ദേഹം തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായി. 1937-47 വരെ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു. 'രാജ്യസേവ നിരത' എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്. 1952-ലും 1958-ലും രാജ്യസഭാംഗമായി 1972-ല്‍ സെപ്. 30-ന് ഇദ്ദേഹം തിരുവനന്തപുരത്ത് അന്തരിച്ചു.