This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രഗുപ്ത വിദ്യാലങ്കാര്‍ (1906 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:17, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദ്രഗുപ്ത വിദ്യാലങ്കാര്‍ (1906 - 82)

ഹിന്ദിസാഹിത്യകാരനും പത്രപ്രവര്‍ത്തകനും. ജനനം 1906-ല്‍. ചെറുകഥ, നാടകം എന്നീ സാഹിത്യരൂപങ്ങളിലായി 20-ലധികം കൃതികള്‍ രചിച്ചിട്ടുണ്ട്. വാപസി, ചന്ദ്രകല എന്നിവയാണ് പ്രസിദ്ധമായ കഥാസമാഹാരങ്ങള്‍. കാല്പനികമായ അന്തരീക്ഷമാണ് കഥകളിലുടനീളമുള്ളത്.

അശോക് ദേവ്, ഔര്‍ മാനവ്, ന്യായ് കീ രാത് എന്നിവയാണ് പ്രധാന നാടകങ്ങള്‍. ഇദ്ദേഹത്തിന്റെ എകാങ്കനാടകങ്ങളുടെ സമാഹാരമാണ് കോസ്മോപൊളിറ്റന്‍ ക്ളബ്.

സാരിക, ആജ്കല്‍, വിശ്വദര്‍ശന്‍, ജന്മഭൂമി എന്നിവരുടെ പത്രാധിപരായിരുന്ന വിദ്യാലങ്കാര്‍ വിശ്വസാഹിത്യ ഗ്രന്ഥമാലയുടെ മുഖ്യ പ്രസാധകന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1977-ല്‍ സോവിയറ്റ്ലാന്‍ഡ് നെഹ്റ്രു അവാര്‍ഡ് നേടി. പഞ്ചാബ് സര്‍ക്കാരിന്റെ 'ഓതര്‍ ഒഫ് ദ ഇയര്‍' അവാര്‍ഡും നേടിയിട്ടുണ്ട്. 1982-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍