This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രപൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:09, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദ്രപൂര്‍

Chandrapur

മഹാരാഷ്ട്രയിലെ ഒരു ജില്ലയും, ജില്ലയുടെ ആസ്ഥാനവും. വിസ്തൃതി; 11,443 ച.കി.മീറ്റര്‍. ജനസംഖ്യ: 2,89,450 (2001).

മുന്‍കാലത്ത് ചന്ദാ എന്നറിയപ്പെട്ടിരുന്ന ഇവിടം പില്ക്കാലത്ത് ചന്ദ്രന്റെ ഗ്രാമം എന്നര്‍ഥത്തില്‍ ചന്ദ്രപൂര്‍ (ചന്ദ്രപുരം) ആയിമാറി. 12-ാം ശ. മുതല്‍ 18-ാം ശ. വരെ ഗോണ്ട് സാമ്രാജ്യത്തിന്റെ ഭരണതലസ്ഥാനമായിരുന്നു ചന്ദ്രപൂര്‍. 18-ാം ശ.-ത്തില്‍ നാഗ്പൂരിലെ മറാത്താ രാജാക്കന്മാര്‍ ചന്ദ്രപൂര്‍ ആക്രമിച്ചു കീഴടക്കി. 1854 മുതല്‍ ബ്രിട്ടീഷ് ഭരണ പ്രവിശ്യയിലായ ചന്ദ്രപൂര്‍ 1947-ല്‍ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഇതേനിലയില്‍ തുടര്‍ന്നു.

വാര്‍ധാനദിയും ഗോദാവരിയുടെ കൈവഴിയായ വൈഗങ്ഗയും ചേര്‍ന്ന് ഫലപുഷ്ടമാക്കിയ ഈ ജില്ലയില്‍ ധാരാളം മഴ ലഭിക്കുന്നുണ്ട്. കൃഷിക്കനുയോജ്യമായ കാലാവസ്ഥയാണ് ഇവിടത്തേത്. കാര്‍ഷികവിളകള്‍ നിറഞ്ഞ നദീതാഴ്വാരങ്ങളും അവയ്ക്കിടയില്‍ വൃക്ഷനിബിഡമായ കുന്നുകളും ചേര്‍ന്ന് ഹരിതമനോഹരമായ ഒരു പ്രദേശമാണ് ചന്ദ്രപൂര്‍. ഇവിടെ പ്രധാനമായും നെല്ല്, ധാന്യങ്ങള്‍, പുകയില, പരുത്തി എന്നിവ കൃഷി ചെയ്യുന്നു.

ലോയര്‍ ഗോണ്ട്വാനാശിലകളുമായി ചേര്‍ന്നിട്ടുള്ള കല്‍ക്കരി നിക്ഷേപങ്ങള്‍ ഇവിടെ ധാരാളമായുണ്ട്. ചെമ്പയിര്, ഇരുമ്പയിര്, ചുണ്ണാമ്പുകല്ല് എന്നിവയും ഇവിടെ നിന്നു ലഭിക്കുന്നു.

ഭാണ്ഡക്, മാര്‍കണ്ഡി, വൈരാഗഡ് എന്നിവ ഇവിടത്തെ ചരിത്രപ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രങ്ങളാകുന്നു. തരോബാ നാഷണല്‍ പാര്‍ക്കും ഇവിടെയാണ്.

ജനങ്ങള്‍ ഭൂരിഭാഗവും കൃഷിക്കാരാണ്. വിദ്യാഭ്യാസത്തിലും പരിഷ്കാരത്തിലും പിന്‍നിരയില്‍ നില്ക്കുന്ന ഇവരില്‍ ധാരാളം പിന്നാക്ക വിഭാഗക്കാരും ഉള്‍പ്പെടുന്നു. നാഗ്പൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഒരു കോളജ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍