This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രശേഖരന്‍പിള്ള, ജി. (1904 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:04, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദ്രശേഖരന്‍പിള്ള, ജി. (1904 - 71)

കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍ മന്ത്രിയും. 1904 ജൂല. 15-ന് നെയ്യാറ്റിന്‍കര താലൂക്കിലെ വെങ്ങാനൂരില്‍ ജനിച്ചു. നാഗര്‍കോവിലിലെ സ്കോട്ട് ക്രിസ്ത്യന്‍ കോളജിലും തിരുവനന്തപുരത്തെ ആര്‍ട്സ് കോളജിലും ലാ കോളജിലും വിദ്യാഭ്യാസം നടത്തി. 1930-ല്‍ തിരുവനന്തപുരത്ത് അഭിഭാഷകനായി. 1931-ല്‍ നെയ്യാറ്റിന്‍കരയില്‍ നടന്ന തിരുവിതാംകൂര്‍ സഹകരണ കോണ്‍ഫറന്‍സിന്റെ സെക്രട്ടറിയായിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഇദ്ദേഹം 1937 മുതല്‍ ഉത്തരവാദഭരണം (1948) വരെ അതിന്റെ വോളന്റിയര്‍ ക്യാപ്റ്റന്‍ ആയിരുന്നു. 1947-ല്‍ സ്വതന്ത്രകാഹളം എന്ന ദിനപത്രം നടത്തി. 1948-ല്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായി. സഭയിലെ ഡെപ്യൂട്ടി പ്രസിഡന്റും ആയിരുന്നു. 1951-ല്‍ സി. കേശവന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത്, വിദ്യുച്ഛക്തി, ആരോഗ്യവകുപ്പുകളുടെ മന്ത്രിയായി. 1952-ല്‍ തിരുവിതാംകൂര്‍ കൊച്ചി നിയമസഭാംഗമായി. ഇദ്ദേഹം 1952-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജില്ലാപ്രസിഡന്റായിരുന്നു. ട്രാവന്‍കൂര്‍-കൊച്ചിന്‍ ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ ടീച്ചേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും (1952), ട്രാവന്‍കൂര്‍-കൊച്ചിന്‍ ഗവണ്‍മെന്റ് സ്കൂള്‍ ടീച്ചേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും (1954) ആയിരുന്നിട്ടുണ്ട്. 1956-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് കേരളാ പീപ്പിള്‍സ് പാര്‍ട്ടി രൂപവത്കരിച്ച് അതിന്റെ ജനറല്‍ സെക്രട്ടറി ആയി. 1958-ല്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. 1960-ലും 65-ലും കേരള നിയമസഭാംഗമായി. ഐ.എന്‍.റ്റി.യു.സി.യുമായി ബന്ധപ്പെട്ട ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം. 1971 ഡി. 9-നു മധുരയ്ക്കടുത്തുവച്ച് വിമാനാപകടത്തില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍