This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘോഷ്, ഗിരീഷ്ചന്ദ്ര (1844 - 1912)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:33, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഘോഷ്, ഗിരീഷ്ചന്ദ്ര (1844 - 1912)

2. ബംഗാളി നാടകകൃത്ത്. കൊല്‍ക്കത്തയിലെ ബാഗ്ബസാറില്‍ 1844 ഫെ. 28-ന് ജനിച്ചു. ഗിരീഷ്ചന്ദ്രന്റെ ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കള്‍ ദിവംഗതരാകുകയാല്‍ ബാലന് ഔദ്യോഗിക വിദ്യാഭ്യാസം നേടുവാന്‍ കഴഞ്ഞില്ല. ശ്രീരാമകൃഷ്ണദേവനുമായുള്ള സംസര്‍ഗം ഭാരതീയ സംസ്കാരത്തില്‍ അറിവു നേടാനും അതില്‍ അഭിമാനംകൊള്ളാനും ഗിരീഷിനെ പ്രേരിപ്പിച്ചു. അമച്വര്‍ നാടകരംഗത്ത് ചെറുപ്പം മുതല്ക്കേ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നെങ്കിലും മറ്റു നടന്മാരോടൊപ്പം നാഷണല്‍ തിയെറ്റര്‍ സ്ഥാപിച്ച്, 1884-ല്‍ ചൈതന്യ ലീലയുടെ അരങ്ങേറ്റം നടത്തിയതോടുകൂടിയാണ് ഗിരീഷ്ചന്ദ്രഘോഷ് പ്രസിദ്ധനാകുന്നത്.

ഗിരീഷിന്റെ നാടകജീവിതത്തില്‍ വിവിധ ഘട്ടങ്ങള്‍ കാണാന്‍ കഴിയും. ആദ്യത്തേത് ഗാനനാടകങ്ങളുടെയും അനുവര്‍ത്തന നാടകങ്ങളുടെയും രചനാകാലമാണ്. ബങ്കിംചന്ദ്രന്റെ പ്രസിദ്ധങ്ങളായ നോവലുകളുടെ നാടകരൂപങ്ങള്‍ ഇക്കാലത്ത് ഗിരീഷ് രചിച്ചു. നാടകവേദിയെക്കുറിച്ചു തനിക്കുണ്ടായ ആരോഗ്യകരമായ ധാരണകളുടെ വെളിച്ചത്തില്‍ ഇദ്ദേഹം വാര്‍ത്തെടുത്ത പുതിയ സൃഷ്ടികള്‍ നാടക സാഹിത്യത്തിനും വേദിക്കും പ്രചോദകമായി ഭവിച്ചു. രണ്ടാമത്തെ ഘട്ടം മൌലിക കൃതികളുടേതാണ്. രാജ കൃഷ്ണറായിയുടെയും മനുമോഹന്‍ ബസുവിന്റെയും പ്രേരണയ്ക്കു വശംവദനായി പൌരാണിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള രചനകളാണ് ഇക്കാലത്തു നടത്തിയത്. രാവണവധ്, സീതാര്‍ വനവാസ്, ചൈതന്യലീല, നളദമയന്തി, പൂര്‍ണചന്ദ്, വിഷാദ്, വില്വമംഗല്‍ തുടങ്ങി നിരവധി കൃതികള്‍ ഈ വിഭാഗത്തില്‍പ്പെടുന്നതായുണ്ട്. വില്വമംഗല്‍ ആണ് ഇവയില്‍ ഏറ്റവും ഉത്കൃഷ്ടമായ കൃതി. സാമുദായിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അടുത്ത ഘട്ടത്തിലെ കൃതികളില്‍ പ്രഫുല്ല് ആണ് മികച്ചു നില്‍ക്കുന്നത്. മായാബസാര്‍, ബലിദാന്‍, ശാസ്ത്രി ഓ ശാന്തി, ഗൃഹലക്ഷ്മി എന്നിങ്ങനെയുള്ള സൃഷ്ടികള്‍ ഈ വകുപ്പില്‍പ്പെടുന്നു. ഗിരീഷ് തന്റെ അവസാന കാലങ്ങളില്‍ ഐതിഹാസിക നാടകങ്ങളുടെ രചനയ്ക്കു മുന്‍തൂക്കം നല്കി. ഭ്രാന്തി, സലാം, ബാസര്‍, സിറാജൂദ്ദൌള, അശ്ജേക് എന്നിവയാണ് ഐതിഹാസിക നാടകങ്ങളില്‍ ശ്രദ്ധേയമായവ. ധര്‍മവും നീതിയും കേന്ദ്രങ്ങളായി വര്‍ത്തിക്കുന്ന ഈ രചനകളില്‍ ശ്രീരാമകൃഷ്ണദേവന്റെയും വിവേകാനന്ദസ്വാമിയുടെയും സ്വാധീനം പ്രകടമാണ്. സാഹിത്യ ഭംഗിയിലും രംഗപ്രയോഗ ക്ഷമതയിലും ഗിരീഷിന്റെ നാടകങ്ങള്‍ മികവുറ്റതാണ്.

1912 ഫെ. 8-ന് ഗിരീഷ്ചന്ദ്ര ഘോഷ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍