This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘാട്ടെ, വിഠല്‍ ദത്താത്രേയ (1895 - 1978)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:13, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഘാട്ടെ, വിഠല്‍ ദത്താത്രേയ (1895 - 1978)

മറാഠികവി. അഹമ്മദ് നഗറിലെ സറോളയില്‍ 1895 ജനു. 18-നു ജനിച്ചു. എം.എ., ബി.റ്റി. ബിരുദം നേടിയശേഷം ഇദ്ദേഹം പൂണെസ്കൂളിലെ അധ്യാപകനായി. പിന്നീട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി സര്‍വീസില്‍ നിന്നും വിരമിച്ചു.

ഇദ്ദേഹം 'രവികിരണ മംഗള്‍' അംഗ കവിയായിരുന്നു. മാധവറാവ് പട്വര്‍ധനും ഘാട്ടേയും ചേര്‍ന്നാണ് മധുമാധവ് എന്ന കാവ്യസമാഹാരം പ്രസിദ്ധീകരിച്ചത്. കിരണശലാകാ എന്ന രവികിരണ മംഗള്‍ മാസികയിലും ഘാട്ടേയുടെ കവിതകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 25-ഓളം കവിതകള്‍ ഇന്നു ലഭ്യമാണ്. കവിതകളില്‍ പ്രേമഗീതങ്ങളും രാഷ്ട്രാഭിമാനി കവിതകളും ഉള്‍പ്പെടുന്നു. 'ആയീ മാതൃഭൂമി' എന്ന കവിത വളരെ പ്രസിദ്ധമാണ്.

1978-ല്‍ ഇദ്ദേഹം അന്തരിച്ചു.

നാട്യരൂപ് മഹാരാഷ്ട്ര (ചരിത്രം), കാംഹീ മ്ഹതാരേവാ എക്മ്ഹതാരീ (രേഖാ ചിത്രങ്ങള്‍), റ്റീച്ചിങ് ഒഫ് ഹിസ്റ്ററി, പണ്ഡരേ ഹിര്‍വീമനേ മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ലളിതമായ ഉപന്യാസങ്ങളുടെ രചനകളിലൂടെ ശ്രദ്ധേയനായ ഗദ്യകാരന്‍ എന്ന ബഹുമതിയും ഘാട്ടേ നേടിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍