This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘടോത്കചന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:47, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഘടോത്കചന്‍

ഒരു പുരാണകഥാപാത്രം. ഭീമസേനന് ഹിഡിംബി എന്ന രാക്ഷസിയിലുണ്ടായ പുത്രന്‍. അരക്കില്ലത്തില്‍ നിന്നും രക്ഷപ്പെട്ട പാണ്ഡവന്മാര്‍ വനത്തില്‍ അഭയം പ്രാപിച്ചു. ഭീമസേനനെ കാവല്‍ നിര്‍ത്തിയിട്ട് മറ്റുള്ളവര്‍ ഉറങ്ങിയപ്പോള്‍, ആരാണ് കാട്ടില്‍ പുതുതായി എത്തിയത് എന്നറിഞ്ഞുവരാന്‍ ഹിഡിംബന്‍ എന്ന രാക്ഷസന്‍ സഹോദരിയായ ഹിഡിംബിയെ പറഞ്ഞയച്ചു. ഭീമനെക്കണ്ട ഹിഡിംബി അനുരാഗബദ്ധയാകുകയും വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. ഭീമന്‍ ചെവിക്കൊണ്ടില്ല. ഹിഡിംബിയെക്കാണാഞ്ഞു തിരക്കിവന്ന ഹിഡിംബന്‍ ഭീമനുമായി ഏറ്റുമുട്ടുകയും കൊല്ലപ്പെടുകയുമുണ്ടായി. അശരണയായ ഹിഡിംബി, കുന്തിയെക്കണ്ട് അപേക്ഷിച്ചതിന്റെ ഫലമായി ഭീമസേനന്റെ ഭാര്യയായി. അങ്ങനെ ഘടോത്കചന്‍ എന്ന പുത്രനുണ്ടായി.

ഘടോത്കചന്‍ പലപ്പോഴും പാണ്ഡവരുടെ സഹായത്തിനെത്തിയിട്ടുണ്ട്. വനവാസകാലത്ത് പാണ്ഡവരെ സഹായിച്ചു. കൗരവന്മാരുമായുള്ള യുദ്ധത്തില്‍ അത്യുഗ്രമായി പോരാടുകയും, അലംബുഷന്‍, അലായുധന്‍ തുടങ്ങിയവരെ വധിക്കുകയും ചെയ്തുവെങ്കിലും അവസാനം കര്‍ണനാല്‍ കൊല്ലപ്പെട്ടു. മഹാഭാരതം ദ്രോണപര്‍വത്തില്‍ മുപ്പതില്‍പ്പരം അധ്യായങ്ങളിലായി ഘടോത്കചന്റെ ഘോരയുദ്ധത്തെപ്പറ്റിയുള്ള വര്‍ണനയുണ്ട്. ദൂതഘടോത്കചം, മധ്യമവ്യായോഗം എന്നീ ഭാസനാടകങ്ങളിലെ മുഖ്യകഥാപാത്രമാണ് ഘടോത്കചന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍