This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘടീഗോപന്‍ (17-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:44, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഘടീഗോപന്‍ (17-ാം ശ.)

കേരളീയ ജ്യോതിഷപണ്ഡിതന്‍. ഇദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ആര്യഭടീയത്തിനു സംസ്കൃതത്തിലും മലയാളത്തിലും ഇദ്ദേഹം സംക്ഷിപ്തരൂപത്തില്‍ വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്.

'പരമേശ്വര പാദാബ്ജപാംസുപാവിതമൂര്‍ത്തിനാ

ഏതദാര്യഭടീയസ്യ യത്കിഞ്ചിദ്വ്യാഹൃതംമയാ

ഘടീഗോപാഭിധാനസ്യവാങ്മനഃകായവൃത്തിഭിഃ

യത്കൃതം, പദ്മനാഭസ്യപൂജാതദഖിലംഭവേത്'

എന്ന വരികളില്‍ നിന്നു ഗ്രന്ഥകാരനായ ഘടീഗോപന്‍ ഒരു പരമേശ്വരന്റെ ശിഷ്യനാണെന്നും ശ്രീപദ്മനാഭന്റെ ഭക്തനാണെന്നും ഗ്രഹിക്കാം. ഭാഷാവ്യാഖ്യാനം ഇങ്ങനെ ആരംഭിക്കുന്നു: 'നടേ ആര്യഭടാചാര്യന്‍ ദശഗീതികാസൂത്രാത്മകമായിരിക്കുന്ന പ്രബന്ധംകൊണ്ട് അതീന്ദ്രിയമായിരിക്കുന്ന അര്‍ഥജാതത്തെ ഉപദേശിച്ചിട്ട് തന്മൂലന്യായസിദ്ധമാകുന്ന ഗണിതപാദത്തെയും കാലക്രിയാപാദത്തെയും ഗോളപാദത്തെയും ചൊല്ലുവാനായിട്ട് ഇഷ്ടദേവതാനമസ്കാരം ചെയ്തു ശാസ്ത്രത്തെ ആരംഭിക്കുന്നു.' കൊ.വ. 1009 കന്നിമാസത്തില്‍ പകര്‍ത്തി എഴുതിയ ഒരു ഗ്രന്ഥമാണ് ഈ വ്യാഖ്യാനത്തിന്റേതായി ഇന്നു ലഭിച്ചിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍