This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചക്കരചെട്ടിയാര് (1880 - 1958)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചക്കരചെട്ടിയാര് (1880 - 1958)
തമിഴ്നാട്ടിലെ തൊഴിലാളി സംഘടനാ നേതാവ്. 1880-ല്‍ ജനിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ (1905) കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്തിറങ്ങി. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. 1907-ല്‍ കോണ്‍ഗ്രസ്സിന്റെ സൂററ്റ് സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ഇദ്ദേഹം തൊഴിലാളി സംഘടനാരംഗത്തു പ്രവര്‍ത്തിച്ചു. തമിഴ്നാട്ടില്‍ തൊഴിലാളി സംഘടനാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്കി. ചെന്നൈയിലെ പല തൊഴിലാളി യൂണിയനുകളുടെയും സംഘാടകനായിരുന്ന ഇദ്ദേഹം നിരവധി തൊഴില്‍ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുമുണ്ട്. 1948-ല്‍ ഇദ്ദേഹം ആള് ഇന്ത്യാ ട്രേഡ് യൂണിയന് കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആയി. മദ്രാസ് സിറ്റി കോര്പ്പറേഷന് ചെയര്‍മാനും മദ്രാസ് നിയമസഭാംഗവും ആയിരുന്നു. 1958 ജൂണ്‍ 14-ന് ഇദ്ദേഹം നിര്യാതനായി.