This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗര്‍വാള്‍, ഡോ. ആര്.ആര്.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഗര്‍വാള്‍, ഡോ. ആര്.ആര്. (1911 - )
ഭാരതീയ കൃഷിശാസ്ത്രജ്ഞന്‍. രാധാ രാമന് അഗര്‍വാള്‍ എന്നാണിദ്ദേഹത്തിന്റെ പൂര്‍ണമായ പേര്. ജനനം 1911 ജൂല. 1-ന്. ആഗ്രാ സര്‍വകലാശാലയില്‍നിന്ന് 1933-ല്‍ എം.എസ്സി. ബിരുദവും അലഹബാദില്‍നിന്ന് ഡോക്ട്രേറ്റും നേടി (1937). 1938-ല്‍ ഉത്തര്‍ പ്രദേശിലെ കൃഷിവകുപ്പില്‍ ജൂനിയര്‍ റിസര്‍ച്ച് ഓഫീസറായിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. അവിടെനിന്നും ഉയര്‍ന്ന് ഉത്തര്‍പ്രദേശ് അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിത്തീര്‍ന്നു.
മണ്ണുസംബന്ധമായ ഗവേഷണത്തിലാണ് ഡോ. അഗര്‍വാള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 'ഇന്ത്യന്‍ സോയില്‍ സയന്‍സ് സൊസൈറ്റി'യുടെ അധ്യക്ഷനായി രണ്ടു വര്‍ഷം തുടര്‍ച്ചയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോയില്‍ ഒഫ് ഇന്ത്യ (Soil of India), സോയില്‍ ഫെര്‍ട്ടിലിറ്റി ഒഫ് ഇന്ത്യ (Soil Fertility of India ), സലൈന്‍ ആന്‍ഡ് ആല്‍ക്കലി (Saline and Alkali) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍.