This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഖിലാനന്ദസ്വാമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:01, 7 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഖിലാനന്ദസ്വാമി (1894 - 1962)

ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രശിഷ്യനും സ്വാമി ബ്രഹ്മാനന്ദന്റെ ശിഷ്യനും. 1894-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ചു. 1919-ല്‍ ഭൂവനേശ്വരത്തുവച്ച് ശ്രീരാമകൃഷ്ണമഠത്തില്‍ ചേര്‍ന്നു. മുന്‍നാമധേയം 'നിരോധ്' എന്നായിരുന്നു. 1921-ല്‍ സന്ന്യാസം സ്വീകരിച്ചു. മഠത്തില്‍ ചേര്‍ന്നയുടനെതന്നെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇദ്ദേഹം മദ്രാസിലേയ്ക്കുപോയി. അവിടെ പരമാനന്ദസ്വാമി (പരമഹംസരുടെ മറ്റൊരു ശിഷ്യന്‍) യുടെ സഹകാരിയായി നിയമിതനായി. 1926-ല്‍ ഇദ്ദേഹം മദ്രാസില്‍ 'പ്രോവിഡന്‍സ് വേദാന്തസൊസൈറ്റി' സ്ഥാപിച്ചു. 1941-ല്‍ യു.എസ്സിലെ ബോസ്റ്റണ്‍ നഗരത്തിലും ശ്രീരാമകൃഷ്ണ വേദാന്ത സൊസൈറ്റി ആരംഭിച്ചു. കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ബേലൂര്‍ ക്ഷേത്രത്തിന്റെ നിര്‍മാണകാര്യത്തില്‍ സൂത്രധാരനായി പ്രവര്‍ത്തിച്ചു.

നിരന്തരവും സാഹസികവുമായ പ്രവര്‍ത്തനങ്ങളില്‍ക്കൂടി മിഷനകത്തും പുറത്തുമുള്ള അസംഖ്യം ജനങ്ങളെ ഇദ്ദേഹം ആകര്‍ഷിച്ചിരുന്നു. 1962-ല്‍ സമാധിയടഞ്ഞു.

(തിരുവല്ലം ഭാസ്കരന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍