This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിനി, ഗാസ്പര്‍ദ് ഷാത്തിയോങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:04, 18 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കോളിനി, ഗാസ്പര്‍ദ് ഷാത്തിയോങ്

Coligny Gaspard de Chatillon (1519 72)

ഫ്രഞ്ച് രാജ്യതന്ത്രജ്ഞനും നാവികസേനാധിപനും. 1519 ഫെ. 16-ന് ഷാത്തിയോങ് സുര്‍ലോയിങ്ങില്‍ ജനിച്ചു. ഫ്രാന്‍സിസ് I-ന്റെ കൊട്ടാരത്തില്‍ ഭാവിരാജാവായ ഹെന്റി II-ന്റെ സുഹൃത്തായി ജീവിച്ചു. 1547-ല്‍ ഹെന്റി രാജ്യഭാരമെറ്റെടുത്തപ്പോള്‍ കോളിനിയെ പാരിസിലെ ഗവര്‍ണറായി നിയമിച്ചു. 1552-ല്‍ ഇദ്ദേഹം ഫ്രാന്‍സിന്റെ നാവികസേനാധിപതിയായി നിയമിക്കപ്പെട്ടു. ചാള്‍സ് V ചക്രവര്‍ത്തിക്കെതിരെ രാജാവിനെ സേവിക്കുകയും 1556-ലെ വാന്‍സെല്ലസ് സമാധാന ഉടമ്പടിക്ക് കൂടിയാലോചന നടത്തുകയും ചെയ്തു.

ഗാസ്പര്‍ദ് ഷാത്തിയോങ് കോളിനി

1557-ല്‍ സ്പെയിന്‍കാര്‍ സെന്റ് ക്വിന്റിനില്‍വച്ച് ഇദ്ദേഹത്തെ ആക്രമിച്ചു കീഴടക്കി. ജയില്‍വാസകാലഘട്ടത്തിലെ വേദപാരായണവും മുമ്പേതന്നെ മതത്തിനോടുണ്ടായിരുന്ന ചായ് വും ഇദ്ദേഹത്തെ കാല്‍വിനിസത്തിലേക്കു നയിച്ചു. 1559-ല്‍ ഹെന്റി II ഒരപകടത്തില്‍പ്പെട്ട് മരിക്കുകയും ബാലനായ ഫ്രാന്‍സിസ് II രാജാവാകുകയും ചെയ്തു. കത്തോലിക്കാ വിഭാഗത്തിലെ പ്രമുഖനായ ഡ്യൂക്ക് ഡി ഗൈസിന്റെ നേതൃത്വത്തെ ഫ്രഞ്ച് കാല്‍വിനിസത്തിനു നേരിടേണ്ടിവരികയും അങ്ങനെ ഒരാഭ്യന്തരയുദ്ധം അനിവാര്യമായി വരികയും ചെയ്തു. സമാധാനം നിലനിര്‍ത്തിക്കൊണ്ട് കാല്‍വിനിസത്തെ രക്ഷിക്കാനായി ഇദ്ദേഹം യത്നിച്ചു.

ചാള്‍സ് IX നും രാജമാതാവായ കാതറിന്‍ ഡി മെഡിസിസും ഭരണം നടത്തിയിരുന്ന കാലത്ത് (1564 - 66) കോളിനി തന്റെ കൃഷി സ്ഥലങ്ങളിലേക്കു പിന്‍വാങ്ങി. എന്നാല്‍ അവരുടെ തെറ്റായ മതവിശ്വാസങ്ങള്‍ 1568-ല്‍ രണ്ടാമതൊരു ആഭ്യന്തരയുദ്ധത്തിനു വഴിതെളിച്ചു. കോളിനി രാജകുമാരനായ കോണ്‍ഡെയുടെ നേതൃത്വത്തില്‍ ധീരമായി പടവെട്ടി. 1569-ല്‍ കോണ്‍ഡെ കൊല്ലപ്പെട്ടപ്പോള്‍ ഹൂഗ്നോട്ട് വിഭാഗത്തിന്റെ നേതൃത്വം കോളിനി ഏറ്റെടുത്തു. 1570-ലെ സെന്റ് ജര്‍മെയിന്‍ സമാധാന ഉടമ്പടിപ്രകാരം കാല്‍വിനിസ്റ്റുകള്‍ക്ക് ഓരോ പ്രവിശ്യയിലും ഈരണ്ടു പട്ടണങ്ങളില്‍ വീതവും, കോട്ടകളാല്‍ സുരക്ഷിതമാക്കപ്പെട്ട നാലു പട്ടണങ്ങളിലും മനസ്സാക്ഷി സ്വാതന്ത്യ്രവും ആരാധനാസ്വാതന്ത്ര്യംവും ഉറപ്പായി.

1571 സെപ്തംബറില്‍ കോളിനിയെ രാജസദസ്സിലേക്കു തിരിച്ചുവിളിച്ചു. ഇതിനിടയില്‍ കോളിനിയെ കൊലചെയ്യുന്നതിന് ഒരു വിഫലശ്രമം നടന്നു; മുറിവുകളോടെ ഇദ്ദേഹം രക്ഷപ്പെട്ടു. എന്നാല്‍ 1572 മേയ് 24-ന് സെന്റ്ബര്‍ത്തലോമിയോ കൂട്ടക്കൊലയില്‍ കോളിനി വധിക്കപ്പെട്ടു.

(ജെ. ഷീല ഐറീന്‍ജയന്തി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍