This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:45, 17 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്

കേരളസര്‍ക്കാരിന്റെ അധീനതയിലുള്ള ഒരു പൊതുമേഖലാ ചിട്ടിസ്ഥാപനം. ചിട്ടി, ഹയര്‍പര്‍ച്ചേസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള ഈ സ്ഥാപനം 1969 ന. 6-ന് തൃശൂര്‍ ആസ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഭാരതത്തില്‍ ചിട്ടിനടത്തിവരുന്ന ആദ്യത്തെ പൊതുമേഖലാസ്ഥാപനമാണിത്. ചിട്ടിയാണ് കെ.എസ്.എഫ്.ഇ.-യുടെ പ്രധാന സേവനം. പ്രതിമാസം 1000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ നല്‍കേണ്ടിവരുന്ന ചിട്ടികളാണ് നടത്തുന്നത്. സ്വര്‍ണപ്പണയത്തിനു പുറമേ വാഹനവായ്പകള്‍, ഹൗസിങ് ലോണുകള്‍, വിദ്യാധനം, വിദ്യാഭ്യാസ വായ്പകള്‍ എന്നിവയും കെ.എസ്.എഫ്.ഇ. നല്‍കുന്നുണ്ട്. ആദായനികുതിയിനത്തില്‍ കേന്ദ്രഗവണ്‍മെന്റിനും ആദായവിഹിതമായി സംസ്ഥാനഗവണ്‍മെന്റിനും ഗണ്യമായ തുക ഈ സ്ഥാപനം നല്കിവരുന്നു. അതതു കാലങ്ങളില്‍ കേരള ഗവണ്‍മെന്റ് നിയമിക്കുന്ന ഔദ്യോഗിക-അനൗദ്യോഗിക അംഗങ്ങളടങ്ങിയ ഒരു ഭരണസമിതിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിയന്ത്രിക്കുന്നത്. ബഹുമുഖപദ്ധതികള്‍ വഴി സാധാരണക്കാരന്റെ സാമ്പത്തികസ്ഥിതി ഭദ്രമാക്കാനും ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഈ സ്ഥാപനം ശ്രമിച്ചുവരുന്നു. 2012-13 വര്‍ഷത്തില്‍ 17,524 കോടി രൂപയുടെ ബിസിനസ്സാണ് കെ.എസ്.എഫ്.ഇ.യിലൂടെ നടന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍