This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്വാറിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:10, 7 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അക്വാറിയസ്

Aquarius

ഖഗോള മധ്യരേഖയ്ക്കു ദക്ഷിണഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ഒരു വലിയ താരാമണ്ഡലം. പൗരസ്ത്യ ജ്യോതിഃശാസ്ത്രപ്രകാരമുള്ള കുംഭം രാശിയാണിത്. രാശിചക്രത്തില്‍ (Zodiac) ഇത് പതിനൊന്നാമത്തേതാണ്. ജ്യോതിഷപ്രകാരം ജനു. 20-ാം തീയതി മുതല്‍ ഫെ. 18-ാം തീയതി വരെയുള്ള (അതായത് കുംഭമാസം) കാലഘട്ടത്തിന്റെ രാശിയാണിത്. സാമാന്യം വലുപ്പമുള്ളതാണെങ്കിലും പ്രത്യേകതകളൊന്നും ഇല്ലാത്തതാണ് ഈ വ്യൂഹം. ഇതിലെ ഏറ്റവും പ്രകാശമുള്ള രണ്ടോ മൂന്നോ നക്ഷത്രങ്ങള്‍ക്കുതന്നെ മൂന്നു പരിമാണമേയുള്ളൂ (പരിമാണം പ്രകാശത്തിന്റെ ഒരളവാണ്). ഇതിലെ തൊണ്ണൂറോളം നക്ഷത്രങ്ങള്‍ നഗ്നനേത്രങ്ങള്‍ക്കു ഗോചരമാണ്.

സൂര്യന്‍ ഈ രാശിയില്‍ എത്തുമ്പോള്‍ ഈര്‍പ്പമുള്ള കാലാവസ്ഥയുണ്ടാകുന്നതിനാലാവാം ഇതിനു ജലപ്രവാഹവുമായി ബന്ധം കല്പിക്കപ്പെടുന്നത്. ഈജിപ്തുകാര്‍ നൈല്‍ നദിയിലെ വെള്ളപ്പൊക്കവുമായും ഇറ്റലിക്കാര്‍ മഴക്കാലവുമായും ഇതിനെ ബന്ധപ്പെടുത്തുന്നു. പുരാണസങ്കല്പങ്ങളനുസരിച്ച് ഈ രാശിക്കു വലിയ പ്രാധാന്യമില്ല.

പൗരസ്ത്യ സങ്കല്പമനുസരിച്ച് ഇതിന്റെ പ്രതീകം കുടം (കുംഭം) ആണ്; വെള്ളം നിറച്ച കുടമേന്തിനില്ക്കുന്ന ആളാണ് ഇതിന്റെ പാശ്ചാത്യപ്രതീകം. ഈ ജലം വിശ്വജ്ഞാനത്തെ (universal wisdom) കുറിക്കുന്നുവെന്നാണ് സങ്കല്പം. നോ: ഗാലക്സികള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍