This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൈഗര്‍, ഹാന്‍സ് (1882 - 1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:14, 28 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗൈഗര്‍, ഹാന്‍സ് (1882 - 1945)

Geiger, Hans Johnners Wilhelm

ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1882 സെപ്. 30-നു ജനിച്ചു. ഫിലോളജി പ്രൊഫസറായിരുന്ന വില്‍ഹെം ലുഡ്വിഗ് ഗൈഗറാണ് പിതാവ്. മ്യൂണിക്ക്, എര്‍ലാംഗെന്‍ എന്നീ സര്‍വകലാശാലകളില്‍ ഭൗതികപഠനം നടത്തി വാതകങ്ങളിലെ വൈദ്യുത ഡിസ്ചാര്‍ജിനെക്കുറിച്ച് ഗവേഷണം നടത്തി. 1906-ല്‍ ഡോക്ടറേറ്റ് നേടി. 1907 മുതല്‍ 12 വരെ റഥര്‍ഫോര്‍ഡിനോടൊത്ത് മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചു.

ആല്‍ഫാ, ബീറ്റാ തുടങ്ങിയ ചാര്‍ജിത കണങ്ങളുടെ സാന്നിധ്യം, എണ്ണം, സ്വഭാവം എന്നിവ നിര്‍ണയിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഗൈഗറാണ്. 1928-ല്‍ ഡബ്ള്യു. മുള്ളറോടൊത്ത് 'ഗൈഗര്‍ മുള്ളര്‍ കൗണ്ടര്‍' രൂപകല്പന ചെയ്തു. ഇത് വികിരണ ഗവേഷണ രംഗത്ത് വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗത്തിനു തുടക്കം കുറിച്ചു.

ജര്‍മന്‍ ഫിസിക്കല്‍ ലബോറട്ടറി, ബര്‍ലിനിലെ റേഡിയം റിസര്‍ച്ച് ലബോറട്ടറി എന്നിവിടങ്ങളില്‍ ഡയറക്ടറായും കീല്‍ സര്‍വകലാശാലയില്‍ ഊര്‍ജതന്ത്ര പ്രൊഫസറായും ഗൈഗര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1945 സെപ്. 24-നു ജര്‍മനിയിലെ ബര്‍ലിനില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍