This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൈഗര്‍, തിയഡോര്‍ (1891 - 1952)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:13, 28 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗൈഗര്‍, തിയഡോര്‍ (1891 - 1952)

Geiger, Theodor

ജര്‍മന്‍ സാമൂഹിക ശാസ്ത്രജ്ഞന്‍. 1891 ന. 9-ന് മ്യൂണിക്കില്‍ ജനിച്ചു. നിയമവും സാംഖികവും പഠിച്ചു. 1920-കളില്‍ ജര്‍മനിയിലുണ്ടായ വിപ്ലവകരമായ മുന്നേറ്റങ്ങള്‍മൂലം ഇദ്ദേഹത്തിന്റെ ശ്രദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാമൂഹിക ശാസ്ത്രത്തിലേക്കും പൊതുജനങ്ങളുടെ പെരുമാറ്റം സംബന്ധിച്ച അന്വേഷണങ്ങളിലേക്കും തിരിഞ്ഞു. 1933-ല്‍ നാസി പാര്‍ട്ടി അധികാരത്തിലെത്തിയതോടെ ഇദ്ദേഹം ജര്‍മനി വിട്ടു ഡെന്‍മാര്‍ക്കിലേക്കു പോയി. കോപ്പന്‍ഹേഗനില്‍ കുറച്ചുകാലം കഴിച്ചുകൂട്ടിയ ഗൈഗര്‍ പിന്നീട് ആര്‍ഹസ് സര്‍വകലാശാലയില്‍ സാമൂഹികശാസ്ത്ര വിഭാഗ അധ്യക്ഷനായി നിയമിതനായി. രണ്ടാം ലോകയുദ്ധകാലത്ത് ഡെന്‍മാര്‍ക്ക് ജര്‍മനിയുടെ അധീനതയിലായതോടെ ഗൈഗര്‍ സ്വീഡനിലേക്കു കടന്നു. 1945-ല്‍ ഇദ്ദേഹം ആര്‍ഹസില്‍ മടങ്ങിയെത്തി. തുടര്‍ന്ന് സാമൂഹിക പൃഥക്കരണം, സാമൂഹിക ചലനക്ഷമത തുടങ്ങിയ മേഖലകളില്‍ ഗവേഷണപഠനങ്ങള്‍ നടത്തി. ഇതിന്റെ ഫലമാണ് സമൂഹത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള ഗ്രന്ഥം. യുണെസ്കോയുടെയും ഗൈഗര്‍ തന്നെ സ്ഥാപകാംഗമായ ഇന്റര്‍നാഷണല്‍ സോഷ്യോളജിക്കല്‍ അസോസിയേഷന്റെയും സഹായത്തോടെ ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ക്ക് സാര്‍വദേശീയമായ അംഗീകാരം ലഭിച്ചു. ടൊറന്റോ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ച ശേഷം കപ്പല്‍മാര്‍ഗം മടങ്ങിവരുന്ന വഴി 1952 ജൂണ്‍ 19-നു ഇദ്ദേഹം നിര്യാതനായി. ദ മാസ്സെ ഉന്‍ഡ് ഈറെ ആക്ഷിയോന്‍ (1926), ദ സോത്സ്യാലെ ഷിഷ്ട്ടുങ് ദെസ് ഡോയിഷെന്‍ ഫോള്‍ക്കെസ് (1932), ജ്യോത്സ്യാലെ ഉംഷിപ്പ്റ്റുങ്ങെന്‍ ഇന്‍ ഐനെര്‍ ഡേനിഷെന്‍ മിറ്റെല്‍ സ്റ്റാഡ്റ്റ് (1951) എന്നിവയാണ് ഗൈഗര്‍ രചിച്ച മികച്ച ഗ്രന്ഥങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍