This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്കോണിറ്റിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:20, 7 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്കോണിറ്റിന്‍

Aconitin

വിഷവീര്യമുള്ള ഒരു ആല്‍ക്കലോയ്ഡ്. അതിവിടയം, വത്സനാഭി എന്നും മറ്റും പേരുള്ള അക്കൊണൈറ്റ് പൂച്ചെടികളില്‍നിന്നു ഇതു പ്രകൃത്യാ ലഭ്യമാണ്. ഗീഗര്‍ (Gieger), ഹെസ്സേ (Hesse) എന്നീ ശാസ്ത്രജ്ഞന്മാര്‍ 1833-ല്‍ ശുദ്ധരൂപത്തില്‍ ഈ പദാര്‍ഥം പൃഥക്കരിച്ചെടുത്തു. രാസപരമായി ഇതു ക്വിനൊലിന്‍ എന്ന വസ്തുവില്‍ നിന്നു വ്യുത്പാദിപ്പിക്കാവുന്ന അക്കോണിന്‍ എന്ന ബേസിന്റെ അസറ്റൈല്‍ ബെന്‍സോയിക് എസ്റ്റര്‍ ആണ്. ഫോര്‍മുല, C34 H47 O11 N ലായനിയില്‍ ചൂടാക്കിയാല്‍ ഇതു വിഘടിച്ചു ബെന്‍സോയില്‍ അക്കോണിന്‍, അക്കോണിന്‍ എന്നീ പദാര്‍ഥങ്ങള്‍ ലഭിക്കുന്നു. അമോണിയം വാനഡേറ്റ് കലര്‍ത്തിയ സള്‍ഫ്യൂറിക് അമ്ളത്തില്‍ അക്കോണിറ്റിന്‍ ചേര്‍ത്താല്‍ ഓറഞ്ചുനിറം കിട്ടും. പ്രയോഗശാലയില്‍ ഈ ആല്‍ക്കലോയ്ഡ് തിരിച്ചറിയുവാന്‍ പ്രസ്തുത പരീക്ഷണതത്ത്വം പ്രയോജനപ്പെടുത്താം.

ഹൃദ്രോഗം, അതിരക്തമര്‍ദം മുതലായവയ്ക്കു അക്കോണിറ്റിന്‍ ഒരു പ്രത്യൌഷധമാണ്. സ്ഥാനീയനിശ്ചേതകമായി ഇതിനെ ഉപയോഗിക്കാം. നോ. അതിവിടയം; ആല്‍ക്കലോയ്ഡുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍